കാലടി: ശ്രീശാരദ വിദ്യാലയത്തിൽ ശങ്കരാചാര്യരുടെ പൂർണ്ണകായ പ്രതിമ അനാശ്ചാദനം ചെയ്തു. കാലടി ശൃംഗേരി മഠത്തിലെ ആദിശങ്കരന്റെ ജന്മസ്ഥലത്തു നിന്ന് കൊളുത്തിയ ദീപം ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് ശങ്കര പ്രതിമയ്ക്ക് മുന്നിൽ പകർന്നു. ധ്യാനനിമഗ്നനായി ഇരിക്കുന്ന രൂപത്തിലുള്ള പ്രതിമയ്ക്ക് നാലടി ഉയരവും 800 കിലോഗ്രാം ഭാരവും ഉണ്ട്. ചങ്ങനാശേരി സ്വദേശിയായ ബിജോയ് ശങ്കറുടെ നേതൃത്വത്തിൽ നാല് കലാകാരന്മാർ ചേർന്ന് 11 ദിവസം കൊണ്ട് നിർമ്മിച്ചതാണ് ഈ ശങ്കര പ്രതിമ .
24 മണിക്കൂറും ശങ്കര സൂക്തങ്ങൾ കേൾക്കാൻ കഴിയുന്ന സംവിധാനവും ഇവിടെ ഒരുക്കുമെന്ന് ആദിശങ്കര ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കെ.ആനന്ദ് അറിയിച്ചു. കാലടി ശൃംഗേരി മഠത്തിലെ വൈദികരുടെ നേതൃത്വത്തിൽ പ്രത്യക പൂജയും നടത്തി. ശ്രീശാരദ വിദ്യാലയ സീനിയർ പ്രിൻസിപ്പാൾ ഡോ. ദീപ ചന്ദ്രനും ചടങ്ങിൽ സംബന്ധിച്ചു. സ്കൂളിന്റെ പ്രവേശന കവാടത്തിന് അഭിമുഖമായാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.