06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
730 views 1 sec 0 Comment

ഞാൻ പരാജയപ്പെട്ട കർഷകൻ; കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

admin - November 11, 2023

ആലപ്പുഴ: തകഴിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലെ കെ.ജി പ്രസാദ് (55) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് പ്രസാദ് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. തുടർന്ന്, അദ്ദേഹത്തെ തിരുവല്ല സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബി.ജെ.പി കര്‍ഷക സംഘടനയായ കിസാൻ സംഘിന്റെ ജില്ലാ പ്രസിഡന്റാണ് കെ.ജി പ്രസാദ്.

പ്രസാദിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സർക്കാറും മറ്റ് മൂന്ന് ബാങ്കുകളുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നാണ്
അദ്ദേഹം കുറിപ്പിൽ പറയുന്നത്. 2011-ല്‍ പ്രസാദ് ഒരു കാര്‍ഷിക വായ്പ എടുത്തിരുന്നു. 2021-ല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ഈ തുക തിരിച്ചടയ്ക്കുകയം ചെയ്തു. എന്നിട്ടും പ്രസാദിന് സിബിൽ സ്കോർ കുറവാണെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് ലോൺ അനുവദിച്ചിരുന്നില്ല എന്നാണ് വിവരം.

ഇക്കാര്യം അന്വേഷിച്ചപ്പോഴാണ് പി.ആര്‍.എസ് വായ്പ കുടിശ്ശികയായതാണ് സിബിൽ സ്കോർ കുറയാൻ കാരണമായതെന്ന് വ്യക്തമാകുന്നത്. നെല്ല് സംഭരിച്ചതുമായി ബന്ധപ്പെട്ട് മൂന്ന് ലക്ഷം രൂപ പി.ആർ.എസ് വായ്പാ രീതിയിൽ സർക്കാർ പ്രസാദിന് നൽകിയിരുന്നു. എന്നാൽ, തുക സർക്കാർ തിരിച്ചടയ്ക്കാതെ വന്നതോടെ അദ്ദേഹത്തിന് മറ്റ് വായ്പകൾ കിട്ടാതെയായി. വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് പ്രശ്നങ്ങൾ വഴിവച്ചത്. ഇതിന്റെ വിഷമം മറ്റൊരാളോട് പ്രസാദ് കരഞ്ഞുകൊണ്ട് പറയുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.

ഞാന്‍ പരാജയപ്പെട്ടുപോയി സഹോദരാ… ഞാന്‍ കുറേ ഏക്കര്‍ സ്ഥലം കൃഷി ചെയ്തു. പിന്നീട്, ആ നെല്ല് സര്‍ക്കാറിന് കൊടുത്തു. സര്‍ക്കാര്‍ നമുക്ക് പണം നല്‍കിയില്ല. ഞാന്‍ ലോണ്‍ ചോദിച്ചപ്പോള്‍ അവര് പറഞ്ഞു പി.ആര്‍.എസ് കുടിശ്ശികയാണെന്നാണ്. എനിക്ക് ജീവിക്കാന്‍ മാര്‍ഗമില്ല, ശബ്ദസന്ദേശത്തിൻ പ്രസാദ് പറയുന്നു.

PREVIOUS

കൗതുകം തോന്നി മാൻകൊമ്പ് ബാഗേജിൽ വച്ചു; ബ്രിട്ടീഷ് പൗരനെ റിമാന്റ് ചെയ്തു

NEXT

അങ്കമാലിയിൽ സ്വകാര്യ ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് അപകടം
Related Post
August 24, 2026
ഉറക്കത്തിലെ കൂർക്കംവലി നിസാരമാക്കരുത്; സ്ലീപ് അപ്നിയ തിരിച്ചറിയാം
May 26, 2026
ആലപ്പുഴ ‘രക്ഷാപ്രവർത്തനം’ ; മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
November 16, 2023
മണ്ഡലകാലത്തിന് തുടക്കം; ശബരിമല നട തുറന്നു
January 9, 2025
മലയാളത്തിന്റെ പ്രിയ ​ഗായകൻ പി ജയചന്ദ്രൻ വിടവാങ്ങി
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved