കാലടി: അന്തർദ്ദേശീയ ശ്രീശങ്കര നൃത്ത സംഗീതോത്സവ കമ്മിറ്റി രണ്ട് വർഷത്തിൽ ഒരിക്കൽ നൽകുന്ന 3 അവർഡുകൾക്ക് എൻട്രികൾ ക്ഷണിക്കുന്നു. വിദേശത്ത് ഭാരതീയ കലകളുടെ വളർച്ചക്ക് തനതു സംഭാവനകൾ നൽകുന്നവർക്ക് എൻ.ആർ.ഐ അവാർഡ്, തനതു കലകളുടെ വളർച്ചക്ക് സംഭാവനകൾ നൽകുന്ന ബിസിനസ് സംരംഭർക്ക് നൽകുന്ന ശ്രീശങ്കരാചാര്യ ബിസിനസ് അവാർഡ്, ശാസ്ത്രീയ കലാരംഗത്തെ മികച്ച പി.എച്ച്.ഡിപ്രബന്ധത്തിന് നൽകുന്നതാണ് ആഗമാനന്ദ സ്വാമി പുരസ്‌ക്കാരം എന്നീ അവാർഡുകൾക്കാണ് എൻട്രികൾ ക്ഷണിച്ചിരിക്കുന്നത്. ശാസ്ത്രീയ കലാ രംഗത്തെ മികച്ച പുസ്തകവും അവാർഡിനായി പരിഗണിക്കും.
നർത്തകിമാരായ രശ്മി സുധീർ (യൂ.കെ), ഡോ. ധന്യ ശ്രീകാന്ത് (ന്യൂസീലാൻഡ്) രശ്മി സജീവ് (ടാൻസാനിയ) എന്നിവർക്കാണ് മുൻ വർഷങ്ങളിൽ എൻ.ആർ.ഐ അവാർുകളും, ഡോ. വർഗീസ് മൂലൻ, ഡോ. കെ. വി. ടോളിൻ, കെ. കെ. കർണ്ണൻ, എൻ പി. ജോർജ്, പ്രകാശ് പറക്കാട്ട്, പ്രീതി പ്രകാശ്, ഡോ. പി.ബി. ബോസ്സ്, റോബിൻ ജോർജ്, റോയ് ജോർജ് എന്നീവർക്ക് ശ്രീശങ്കരാചാര്യ ബിസിനസ് അവാർഡുകളുമാണ് മുൻവർഷങ്ങളിൽ നൽകിയിരിക്കുന്നത്. 12 പേർക്ക് ഇതുവരെ ആഗമാനന്ദ സ്വാമി പുരസ്‌ക്കാരവും നൽകിയിട്ടുണ്ട്.
സ്വന്തം പേരോ മറ്റുള്ളവരുടെ പേരുകളോ അവാർഡിനായി ശുപാർശ ചെയ്യാവുന്നതാണ്. ഒക്ടോബർ 10 നകം ssdkalady@gmail.com എന്ന മെയിൽ ഐഡിയിൽ അയക്കാം. പോസ്റ്റൽ അഡ്രസ്. പ്രൊഫ. പി. വി. പീതാംബരൻ, പ്രൊമോട്ടർ, ശ്രീശങ്കരാ സ്‌കൂൾ ഓഫ് ഡാൻസ് കാലടി – 683574.