15

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
127 views 1 sec 0 Comment

മാമോദീസ കഴിഞ്ഞ് യുകെയില്‍ മടങ്ങിയെത്തി; അങ്കമാലി സ്വദേശികളുടെ അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ഉറക്കത്തില്‍ മരണത്തിന് കീഴടങ്ങി

admin - May 25, 2026

യുകെ: കേള്‍ക്കുന്ന ഏതു മലയാളി മനസ്സിനെയും തകര്‍ക്കുന്ന അതിദാരുണമായ ഒരു വാര്‍ത്തയാണ് യുകെയിലെ കടലോര പട്ടണമായ ലിറ്റില്‍ഹാംപ്ടണില്‍ നിന്നും വരുന്നത്. അങ്കമാലി മൂക്കന്നൂര്‍ പടയാറ്റില്‍ ജിതിന്‍ സാജു – റോസ് മേരി ദമ്പതികളുടെ അഞ്ചു മാസം പ്രായമുള്ള മകള്‍ ജെസീക്കയാണ് ഉറക്കത്തില്‍ പൊടുന്നനെ മരണമടഞ്ഞത്. ഇന്നലെ പുലര്‍ച്ചെ ഉറക്കമുണര്‍ന്ന അമ്മ റോസ് മേരി, തൊട്ടരികെ കിടന്ന കുഞ്ഞ് കണ്ണ് തുറക്കുന്നില്ലെന്ന് കണ്ടതോടെയാണ് കുടുംബം പരിഭ്രാന്തിയിലായത്. ഉടന്‍ തന്നെ യുകെയിലെ എമര്‍ജന്‍സി വിഭാഗത്തെ വിവരമറിയിച്ചെങ്കിലും, സ്ഥലത്തെത്തിയ മെഡിക്കല്‍ സംഘം കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ മെയ് 6-നാണ് ജിതിനും റോസ് മേരിയും കുഞ്ഞുമായി നാട്ടിലെത്തിയത്. റോസ് മേരിയുടെ സ്വന്തം നാടായ മാള കൊമ്പിടിഞ്ഞാമാക്കല്‍ കുടിലിങ്ങില്‍ കുടുംബത്തിലും ജിതിന്റെ മൂക്കന്നൂരിലെ വീട്ടിലും കുഞ്ഞു ജെസീക്കയുടെ സാന്നിധ്യം വലിയ ആഘോഷമായിരുന്നു. കുഞ്ഞിന്റെ മാമോദീസ ചടങ്ങുകള്‍ സഭാവിശ്വാസപ്രകാരം നാട്ടില്‍ വെച്ച് പ്രൗഢമായി നടത്തി.

ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും ഒപ്പം കളിചിരികളുമായി നിറഞ്ഞ നാളുകള്‍ക്ക് ശേഷം, വെറും ഒരാഴ്ച മുന്‍പാണ് ഇവര്‍ തിരികെ യുകെയിലേക്ക് മടങ്ങിയത്. അച്ഛന്റെയും അമ്മയുടെയും വീടുകളില്‍ കുഞ്ഞുമാലാഖയുടെ ഓര്‍മ്മകളുടെ നറുമണം ഇനിയും മായും മുന്‍പാണ് ഇംഗ്ലണ്ടില്‍ നിന്നും ഈ ദാരുണ വാര്‍ത്ത എത്തിയത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ചെറിയ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയെ യുകെയിലെ ആശുപത്രിയില്‍ കാണിച്ച് ചികിത്സ തേടിയിരുന്നു. എന്നാല്‍ ഉറക്കത്തിനിടയില്‍ ഉണ്ടായ ശ്വാസതടസ്സമാകാം പെട്ടെന്നുള്ള മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബാങ്ക് ഹോളിഡേ പ്രമാണിച്ചു ഹോസ്പിറ്റല്‍ നടപടിക്രമങ്ങള്‍ നാളെയേ ആരംഭിക്കൂ. സൗത്തംപ്ടണിലോ ലണ്ടനിലോ ഉള്ള വിദഗ്ധ പരിശോധനകള്‍ക്ക് ശേഷമേ കൃത്യമായ മരണകാരണം വ്യക്തമാകൂ.

യുകെയില്‍ പ്രവാസി മലയാളി കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ മരണം മുന്‍പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അഞ്ചു മാസം മാത്രം പ്രായമുള്ളൊരു കുഞ്ഞ് ഇത്തരത്തില്‍ അത്യപൂര്‍വ്വമായി മരണപ്പെടുന്നത് യുകെ മലയാളികളെയാകെ വലിയ ആഘാതത്തിലാഴ്ത്തിയിട്ടുണ്ട്. അടുത്തകാലത്ത് യുകെയില്‍ എത്തിയതാണ് ജിതിനും കുടുംബവും.

നാട്ടിലുള്ള ബന്ധുക്കള്‍ വിവരമറിഞ്ഞ് വലിയ ആഘാതത്തിലാണ്. ജിതിന്റെയും റോസ് മേരിയുടെയും അടുത്ത ബന്ധുക്കള്‍ ചിലര്‍ യുകെയില്‍ തന്നെയുള്ളതിനാല്‍, അവര്‍ ലിറ്റില്‍ഹാംപ്ടണില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷമേ സംസ്‌കാരം സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്ന് കുടുംബവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഒരു നാടിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകളും കണ്ണീരും ഇപ്പോള്‍ ഈ വേര്‍പാടില്‍ ഉരുകുന്ന മാതാപിതാക്കള്‍ക്കൊപ്പമാണ്.

PREVIOUS

അട്ടപ്പാടി മധു വധക്കേസ്: 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി

NEXT

മാമോദീസ കഴിഞ്ഞ് യുകെയില്‍ മടങ്ങിയെത്തി; അങ്കമാലി സ്വദേശികളുടെ അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് ഉറക്കത്തില്‍ മരണത്തിന് കീഴടങ്ങി
Related Post
July 30, 2024
8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
March 9, 2024
മാവേലിക്കരയിലും ചാലക്കുടിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്
March 8, 2024
രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ; കേരളത്തിലെ 16 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് കോൺഗ്രസ്
May 20, 2024
പെരുമ്പാവൂര്‍ ജിഷ വധക്കേസ്: അമീറുൽ ഇസ്ലാമിന്റെ അപ്പീലിൽ വിധി ഇന്ന്
Comments are closed.
നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി
July 14, 2026
നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി.
July 14, 2026
പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണ; 3 യുവാക്കളെ തല മൊട്ടയടിച്ചു
July 9, 2026
അപൂർവ മുഴ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ
July 8, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി
News Vision
News Vision
നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ
News Vision
പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണ;
News Vision
അപൂർവ മുഴ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം

Recent Posts

  • നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി
  • നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി തള്ളി.
  • പെരുമ്പാവൂരിൽ ലഹരി വിൽപനക്കാരെന്ന് ആരോപിച്ച് ആൾക്കൂട്ട വിചാരണ; 3 യുവാക്കളെ തല മൊട്ടയടിച്ചു
  • അപൂർവ മുഴ റോബോട്ടിക് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ
  • സന്ധി ചലനശേഷി വീണ്ടെടുക്കാൻ ഗെയിം സാങ്കേതികവിദ്യ; ആദിശങ്കരയിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന അംഗീകാരം
© Copyright 2025 - Newsvision. All Rights Reserved