10

May

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
202 views 7 sec 0 Comment

തലച്ചോറിലെ രക്തക്കുഴലിലെ വിള്ളൽ; യുകെ മലയാളിയെ ജീവിതത്തിലേക്ക് തിരികെ എത്തിച്ച് അപ്പോളോ അഡ്‌ലക്സ്

admin - March 17, 2026

അങ്കമാലി: വിദേശത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടും രോഗനിർണ്ണയം സാധ്യമാകാതിരുന്ന 40-കാരനായ യുകെ മലയാളിക്ക് അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിൽ നടത്തിയ വിദഗ്ധ ചികിത്സയിലൂടെ പുതുജീവൻ. അതിസങ്കീർണ്ണവും അപൂർവ്വവുമായ ‘ഡിസെക്റ്റിംഗ് അന്യൂറിസം’ (Dissecting Aneurysm) എന്ന ഗുരുതര അവസ്ഥയാണ് കൃത്യമായ ഇടപെടലിലൂടെ ഡോക്ടർമാർ ഭേദമാക്കിയത്.

അതിശക്തമായ തലവേദനയെത്തുടർന്ന് യുകെയിലെ പ്രമുഖ ആശുപത്രികളിൽ ഇദ്ദേഹം ചികിത്സ തേടിയിരുന്നു. എം.ആർ.ഐ (MRI) പരിശോധനയും നട്ടെല്ലിൽ നിന്ന് ദ്രാവകം എടുത്തുള്ള പരിശോധനയും ഉൾപ്പെടെ നിരവധി ടെസ്റ്റുകൾ നടത്തിയെങ്കിലും രോഗകാരണം കണ്ടെത്താനായില്ല. തുടർന്ന് നാട്ടിലെത്തിയ ഇദ്ദേഹം അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗത്തിൽ ചികിത്സ തേടുകയായിരുന്നു.

ഇവിടെ നടത്തിയ എം.ആർ.ഐ സ്കാനിംഗിൽ തലച്ചോറിലെ വലതുഭാഗത്തെ രക്തക്കുഴലിൽ (Right Vertebral Artery) ഡോക്ടർമാർ അസ്വാഭാവികത കണ്ടെത്തി. തുടർന്ന് നടത്തിയ ഡിജിറ്റൽ സബ്ട്രാക്ഷൻ ആൻജിയോഗ്രാം (DSA) പരിശോധനയിലാണ് രോഗാവസ്ഥ സ്ഥിരീകരിച്ചത്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ ഉൾഭിത്തിയിൽ വിള്ളലുണ്ടാകുന്ന അതീവ ഗുരുതരമായ രോഗാവസ്ഥയാണിത്. രക്തസ്രാവത്തിനോ പക്ഷാഘാതത്തിനോ ഇടയാക്കാവുന്ന ഈ അവസ്ഥയ്ക്ക് ഉടൻ തന്നെ ചികിത്സ ആവശ്യമായിരുന്നു.

‘ഫ്ലോ ഡൈവർട്ടിംഗ് സ്റ്റെന്റിംഗ്’ (Flow-diverting Stenting) എന്ന നൂതനമായ ചികിത്സാരീതിയാണ് രോഗിയിൽ പ്രയോഗിച്ചത്. ഇന്റർവെൻഷനൽ ന്യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ജോസഫ് ഷിബു, അനസ്തേഷ്യ വിഭാഗം എച്ച്.ഒ.ഡിയും സീനിയർ കൺസൾട്ടന്റുമായ ഡോ. ഡിനിറ്റ് ജോയ് ന്യൂറോളജി കൺസൾട്ടന്റ് ഡോ. പാർത്ഥസാരഥി ബി എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.

ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം ദിവസം തന്നെ രോഗി പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു. രോഗനിർണ്ണയത്തിലെ കൃത്യതയും അത്യാധുനിക സജ്ജീകരണങ്ങളുമാണ് വലിയൊരു അപകടത്തിൽ നിന്ന് രോഗിയെ രക്ഷിക്കാൻ സഹായിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു

PREVIOUS

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല

NEXT

മഞ്ഞപ്രയിൽ പിതാവിന്റെ കൊലയാളിയെ വെടിവച്ച് കൊന്ന പ്രതി റിമാന്റിൽ
Related Post
May 3, 2025
വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
October 16, 2023
അതിഥി തൊഴിലാളികളുടെ വിവരശേഖരണം ഒരു ലക്ഷം കടന്നു
July 19, 2024
യുകെയിൽ മരിച്ച റെയ്ഗൻ ജോസിന്റെ സംസ്‌ക്കാരം ഞായറാഴ്ച്ച
April 14, 2024
യുവതിയുടെ മരണം കൊലപാതകം; പ്രതി ജീവനൊടുക്കി
Comments are closed.
കോതമംഗലത്ത് മൂന്ന് വിദ്യാർഥികൾ ഇടമലയാറിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു
May 10, 2026
സുഹൃത്തായ യുവതിയിൽ നിന്ന് സ്വർണ്ണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റിൽ
May 10, 2026
അങ്കമാലിയിൽ പട്ടാപ്പകൽ ക്രൂരത; പതിനാറുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു
May 10, 2026
മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു
May 10, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കോതമംഗലത്ത് മൂന്ന് വിദ്യാർഥികൾ ഇടമലയാറിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു
News Vision
News Vision
സുഹൃത്തായ യുവതിയിൽ നിന്ന് സ്വർണ്ണവും പണവും വാങ്ങി
News Vision
അങ്കമാലിയിൽ പട്ടാപ്പകൽ ക്രൂരത; പതിനാറുകാരിയെ വീട്ടിൽ കയറി
News Vision
മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു

Recent Posts

  • കോതമംഗലത്ത് മൂന്ന് വിദ്യാർഥികൾ ഇടമലയാറിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു
  • സുഹൃത്തായ യുവതിയിൽ നിന്ന് സ്വർണ്ണവും പണവും വാങ്ങി കബളിപ്പിച്ച യുവാവ് അറസ്റ്റിൽ
  • അങ്കമാലിയിൽ പട്ടാപ്പകൽ ക്രൂരത; പതിനാറുകാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു
  • മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു
  • റോജിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ പ്രതിഷേധം; ‘കെ.സി അനുകൂല നിലപാട്’ ആരോപിച്ച് അങ്കമാലിക്കാരുടെ പൊങ്കാല
© Copyright 2025 - Newsvision. All Rights Reserved