23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
256 views 0 sec 0 Comment

പ്രധാനമന്ത്രിയെ കാണാൻ ബിജെപി കൗൺസിലർമാർ ട്രെയിനിൽ ഡൽഹിക്ക്; ഒറ്റയ്ക്ക് ഫ്ലൈറ്റിൽ ശ്രീലേഖ

admin - February 9, 2026

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം ഡൽഹിയിലേക്കുള്ള യാത്രയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ കൗൺസിലർ ആർ. ശ്രീലേഖ. ഇന്ന് രാവിലെ 12.15ന് കേരള എക്സ്പ്രസിൽ മറ്റു കൗൺസിലർമാരോടൊപ്പം ശ്രീലേഖ യാത്ര ചെയ്യില്ല. ദീർഘനേരം ട്രെയിനിൽ യാത്രചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാലാണ് വിമാനത്തിൽ പോകാൻ തീരുമാനിച്ചതെന്ന് ശ്രീലേഖ ബിജെപി നേതൃത്വത്തെ അറിയിച്ചു. സ്വീകരണ ദിവസം ഡൽഹിയിൽ എത്താനാണ് ശ്രീലേഖ തീരുമാനിച്ചിട്ടുള്ളത്.

ഡൽഹിയിൽ ബിജെപി കേന്ദ്ര നേതൃത്വം സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനാണ് ബിജെപി കൗൺസിലർമാർ യാത്രതിരിച്ചത്. ഫെബ്രുവരി 12നാണ് പരിപാടി. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം മേയർക്ക് ലഭിച്ചിരുന്നു. തുടർന്ന് കൗൺസിലർമാർ ഫെബ്രുവരി ഒൻപതിന് പുറപ്പെടാൻ തീരുമാനിക്കുകയായിരുന്നു. ട്രെയിൻ കടന്നുപോകുന്ന വിവിധ സംസ്ഥാനങ്ങളിലെ പ്രധാന സ്റ്റേഷനുകളിൽ ബിജെപി പ്രവർത്തകരും സംഘത്തിനു സ്വീകരണം നൽകും.

ബിജെപിക്ക് പുറമേ പിന്തുണ നൽകുന്ന സ്വതന്ത്ര കൗൺസിലറും യാത്രയിൽ പങ്കെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തില്‍ കോർപറേഷനിൽ ആദ്യമായി ഭരണം പിടിച്ച ബിജെപി കൗൺസിലർമാർക്കായി പ്രധാനമന്ത്രി അത്താഴവിരുന്നും ഒരുക്കുന്നുണ്ട്.

അടുത്തിടെ തിരുവനന്തപുരത്ത് ബിജെപി പൊതുസമ്മേളന വേദിയിലും പ്രധാനമന്ത്രി മോദിയുടെ അടുത്തെത്താതെ ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. മേയർ വി.വി. രാജേഷും കെ. സുരേന്ദ്രനും ഉൾപ്പെടെയുള്ള നേതാക്കൾ മോദിയെ യാത്രയാക്കുന്ന ഘട്ടത്തിലും ശ്രീലേഖ ആ പരിസരത്തേക്ക് പോലും പോകാതെ ഒറ്റയ്ക്കു മാറിനിൽക്കുകയും ചെയ്തു. ഇതു തന്റെ അച്ചടക്കത്തിന്റെ ഭാഗമാണെന്നാണ് അന്ന് ശ്രീലേഖ പ്രതികരിച്ചത്. മുൻപ് കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിൽ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായതും ഏറെ ചർച്ചയായിരുന്നു.

PREVIOUS

സ്വർണവിലയിൽ വീണ്ടും വർധന

NEXT

16കാരിയെ പീഡിപ്പിക്കാൻ ശ്രമം; ജോത്സ്യൻ ഒളിവിൽ
Related Post
January 9, 2024
പൊലീസിന്റെ പ്രോജക്ട് ഹോപ് പദ്ധതി: ഇക്കുറി 64 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ എഴുതും
July 10, 2024
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; തൃശൂർ സ്വദേശിയായ വിദ്യാർഥി എറണാകുളത്ത് ചികിത്സയിൽ
July 9, 2024
മദ്യക്കുപ്പിയിൽ കൊക്കെയ്ൻ കടത്താൻ ശ്രമം; 13 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ പിടിയിൽ
August 7, 2025
ബസ് സ്റ്റോപ്പിലേക്ക് വാൻ പാഞ്ഞു കയറി; രണ്ടു യുവതികൾ മരിച്ചു
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved