06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
290 views 0 sec 0 Comment

ഒരു രാജ്യത്തിന്റെ ആത്മാവിനെ ഉണർത്തുന്നത് അതിന്റെ ഗാനങ്ങളും സംസ്‌കാരവുും; ഡോ. സി വി ആനന്ദ ബോസ്

admin - February 6, 2026

കാലടി: ഒരു രാജ്യത്തിന്റെ ആത്മാവിനെ ഉണർത്തുന്നത് അതിന്റെ ഗാനങ്ങളും സംസ്കാരവുമാണെന്ന് ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസ് പറഞ്ഞു. ഇന്ത്യയുടെ ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച്, പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസിന്റെ വന്ദേമാതരം വന്ദേ വിരാസത് യാത്ര കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്‌നോളജിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘വന്ദേമാതരം’ പോലുള്ള ഗാനങ്ങൾ ജനങ്ങളുടെ മനസ്സിൽ സ്വാതന്ത്ര്യവും ആത്മാഭിമാനവും വളർത്തിയിട്ടുണ്ട്. തന്റെ യാത്ര ഇന്ത്യയിലെ അഴിമതിക്കും ആക്രമണത്തിനും എതിരെയാണ്. രാജ്യത്തിന്റെ ഭാവി യുവജനങ്ങളിലാണെന്നും ലോകത്തെ നയിക്കേണ്ടത് യുവതലമുറയാണെന്നും
ആനന്ദ ബോസ് പറഞ്ഞു.

ആദി ശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദ് അധ്യക്ഷത വഹിച്ചു. സിനിമ താരം ശോഭന ആദിശങ്കര പ്രിൻസിപ്പാൾ ഡോ. എം എസ് മുരളി, സൈൻ ഭട്ടാചാര്യ, ഡോ. എസ് ശ്രീപ്രിയ, സംഗീത മധു, സന്ധ്യ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. യാത്ര ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ. ആനന്ദും സിനിമ താരം ശോഭനയും ചേർന്ന് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ആദിശങ്കരന്റെ ജന്മസ്ഥലമായ കാലടി ആദിശങ്കര ജന്മഭൂമിയിലെ മണ്ണ് ആദിശങ്കരയിലെ വിദ്യാർഥി പ്രതിനിധികളും, നാഷണൽ സർവ്വീസ് സ്‌കീം വളണ്ടിയർമാരും ചേർന്ന് ഗവർണർക്ക് കൈമാറി.

ഗവർണേഴ്സ് എക്സലൻസ് അവാർഡുകളായ വന്ദേമാതരം പുരസ്‌ക്കാരങ്ങൾ സിനിമ താരം ശോഭനക്കും, എഴുത്ത്കാരി സംഗീത മധുവിനും, വന്ദേമാതരം യങ്ങ് ടാലന്റ് അവാർഡ് എഴുത്ത്കാരി സന്ധ്യ രാജേന്ദ്രനും ഗവർണർ സമ്മാനിച്ചു. ചടങ്ങിൽ ഡോ. സി. വി ആനന്ദ ബോസ് എഴുതി മനു രമേശ് ചിട്ടപ്പെടുത്തിയ കെ കെ നിഷാദ് പാടിയ വന്ദേ ഭാരതം വന്ദേ ബങ്കിം ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരം നടന്നു. ആദിശങ്കരയിൽ ഗവർണർ വൃക്ഷതൈ നടുകയും ചെയ്തു.

വന്ദേമാതരം വന്ദേ വിരാസത് യാത്രയുടെ ഭാഗമായി ഡോ. സി വി ആനന്ദ ബോസ് വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് പ്രമുഖ വ്യക്തികളുടെ ജന്മസ്ഥലം സന്ദർശിക്കും. യുവതലമുറയുടെ കഴിവ് തിരിച്ചറിഞ്ഞ് അവരുടെ ഹൃദയങ്ങളിൽ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, ദയ, കരുണ എന്നീ മൂല്യങ്ങളെ ഉത്തേജിപ്പിച്ച് അവരോടൊപ്പം രാജ്യത്തിന്റെ പവിത്രതയെ കാത്തുസൂക്ഷിക്കുകയാണ് യാത്രയുടെ ലക്ഷ്യം.

PREVIOUS

ആദിശങ്കരയിൽ ദേശീയ ടെക്നോ കൾച്ചറൽ ഫെസ്റ്റ് ‘ബ്രഹ്‌മ 2026’ ആരംഭിച്ചു

NEXT

ആദിശങ്കരയ്ക്ക് ബംഗാൾ ഗവർണറുടെ ഗവർണേഴ്സ് അക്കാദമിക് എക്സലൻസ് പുരസ്‌ക്കാരം
Related Post
March 31, 2024
ജീവൻ രക്ഷക്കുള്ള ആശയത്തിനു പേറ്റന്റ് നേടി വിദ്യാർഥികൾ
April 15, 2025
അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ടു പേര്‍ കൊല്ലപ്പെട്ടു
September 21, 2023
ശങ്കരാചാര്യ പ്രതിമ അനാച്ഛാദനം ചെയ്തു. 108 അടി ഉയരം, ചെലവ് 2000 കോടി
February 16, 2024
അയ്യമ്പുഴ ഗിഫ്റ്റ് സിറ്റി. ഭൂവുടമകൾക്ക് നൽകാൻ ഫണ്ടില്ല; മന്ത്രി പി.രാജീവ്
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved