28

Aug

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
672 views 29 sec 0 Comment

കൊച്ചി മെട്രൊ അങ്കമാലിയിലേക്ക്: ഡിപിആർ 6 മാസത്തിനുള്ളിൽ

admin - August 27, 2025

കൊച്ചി: കൊച്ചി മെട്രൊ റെയിലിന്‍റെ മൂന്നാം ഘട്ടത്തിൽ ആലുവയില്‍ നിന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി അങ്കമാലിയിലേക്ക് സർവീസ് നീട്ടുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കുന്നതിനുള്ള പഠനം ആരംഭിച്ചു. ഹരിയാന ആസ്ഥാനമായ സിസ്ട്ര എംവിഎ കണ്‍സള്‍ട്ടിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഡിപിആര്‍ തയാറാക്കുന്നത്.

1.03 കോടി രൂപയാണ് പഠനത്തിനും തുടർന്ന് അതിന്‍റെ അടിസ്ഥാനത്തിൽ ഡിപിആർ തയാറാക്കുന്നതിനും കൂടിയുള്ള ചെലവ്. ആറ് മാസത്തിനുള്ളില്‍ റിപ്പോർട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഡിപിആറിന്‍റെ ഭാഗമായി വിപുലമായ ഫീല്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍, സർവേകള്‍, എന്‍ജിനീയറിങ് പഠനം തുടങ്ങിയവ നടത്തും. ഇതിനുള്ള ചെലവ് കേന്ദ്ര ഭവന നഗര വികസന മന്ത്രാലയത്തിന്‍റെ സെന്‍ട്രല്‍ ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് സ്‌കീമില്‍ നിന്നാണ് വഹിക്കുന്നത്.

17.5 കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രൊ റെയിൽ പാത നിർമിക്കുന്നത്. നിലവിലുള്ളതിനു സമാനമായ എലിവേറ്റഡ് പാതയ്ക്കു പുറമേ കുറച്ചുദൂരം ഭൂഗര്‍ഭ പാതയായും പരിഗണിക്കുന്നുണ്ട്. മെട്രൊ അങ്കമാലിവരെ ദീര്‍ഘിപ്പിക്കണം എന്നും കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി മെട്രൊ കണക്റ്റിവിറ്റി വേണം എന്നമുള്ള ദീര്‍ഘകാല ആവശ്യത്തിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്റ്റര്‍ ലോക്‌നാഥ് ബെഹ്‌റ.

ഈ മേഖലയിലെ ജനങ്ങള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള യാത്രാ സൗകര്യവും ഈ പ്രദേശത്തിന്‍റെ വളര്‍ച്ചയും ഉറപ്പുതരുന്ന മെട്രൊ മൂന്നാം ഘട്ട വികസനത്തിന്‍റെ ഡിപിആര്‍ പഠനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിച്ചു എന്നത് സ്വാഗതാര്‍ഹമാണ് എന്നും അദ്ദേഹം പറഞ്ഞു. പൊതു സമൂഹത്തിന്‍റെ പ്രതീക്ഷകളും ആഗ്രഹങ്ങളും സഫലമാക്കുന്ന രീതിയിലുള്ള വികസനത്തിനായി പൊതുജനങ്ങളില്‍ നിന്നും ആശയങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നതായും അദ്ദേഹം അറിയിച്ചു. contact@kmrl. co.in എന്ന ഇ മെയിലില്‍ അറിയിക്കാം.

PREVIOUS

ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം, പരപ്പനങ്ങാടി സ്വദേശി പിടിയിൽ

NEXT

വിരട്ടുകയൊന്നും വേണ്ട; ആ​ഗോള അയ്യപ്പ സം​ഗമം നല്ല നിലയ്ക്ക് നടത്തുമെന്ന് മുഖ്യമന്ത്രി
Related Post
October 8, 2023
ചന്ദ്രയാനെ അടിസ്ഥാനമാക്കി ക്വിസ് മത്സരം; ശ്രീശാരദ വിദ്യാലയത്തിന് ഒന്നാം സ്ഥാനം
June 1, 2026
സിപിഎം നേതാവ് ആർഷോയും വിദ്യയും വിവാഹിതരായി
September 23, 2024
അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി ; ശ്രീക്കുട്ടിയുടെ അപേക്ഷ ബുധനാഴ്ച പരിഗണിക്കും
May 23, 2024
കാലടിയിലെ ഗതാഗത കുരുക്ക്; ഗതാഗത മന്ത്രിയുടെ യോഗം വെളളിയാഴ്ച്ച കാലടിയിൽ
Comments are closed.
“തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് എന്നൊരു വാക്ക് ഉച്ചരിച്ചിട്ടേയില്ല”; സംശയമുള്ളവർക്ക് പരിശോധിക്കാമെന്ന് സുരേഷ് ഗോപി
August 28, 2026
വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
August 27, 2026
ബൈക്കുകൾ കൂട്ടിയിടിച്ച് ശ്രീമൂലനഗരത്ത് യുവാവിന് ദാരുണാന്ത്യം
August 27, 2026
ജയിൽ ചാടിയ പ്രതി ആധാർ കാർഡ് തിരികെ വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ; പിടിക്കപ്പെടുമെന്ന് ഭയന്ന് ഓടി രക്ഷപ്പെട്ടു
August 26, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

“തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് എന്നൊരു വാക്ക് ഉച്ചരിച്ചിട്ടേയില്ല”; സംശയമുള്ളവർക്ക് പരിശോധിക്കാമെന്ന് സുരേഷ് ഗോപി
News Vision
News Vision
വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത്
News Vision
ബൈക്കുകൾ കൂട്ടിയിടിച്ച് ശ്രീമൂലനഗരത്ത് യുവാവിന് ദാരുണാന്ത്യം
News Vision
ജയിൽ ചാടിയ പ്രതി ആധാർ കാർഡ് തിരികെ

Recent Posts

  • “തെരഞ്ഞെടുപ്പ് കാലത്ത് എയിംസ് എന്നൊരു വാക്ക് ഉച്ചരിച്ചിട്ടേയില്ല”; സംശയമുള്ളവർക്ക് പരിശോധിക്കാമെന്ന് സുരേഷ് ഗോപി
  • വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനം നൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി
  • ബൈക്കുകൾ കൂട്ടിയിടിച്ച് ശ്രീമൂലനഗരത്ത് യുവാവിന് ദാരുണാന്ത്യം
  • ജയിൽ ചാടിയ പ്രതി ആധാർ കാർഡ് തിരികെ വാങ്ങാൻ പൊലീസ് സ്റ്റേഷനിൽ; പിടിക്കപ്പെടുമെന്ന് ഭയന്ന് ഓടി രക്ഷപ്പെട്ടു
  • വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ: പരിശോധന ശക്തമാക്കും
© Copyright 2025 - Newsvision. All Rights Reserved