06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
1,513 views 0 sec 0 Comment

കാലടിയിലെ ഗതാഗത പ്രശ്നം പരിഹരിക്കാൻ ഒരു കോടി; താന്നിപ്പുഴ മുതൽ മറ്റൂർ വരെ മീഡിയനുകൾ സ്‌ഥാപിക്കും

admin - June 19, 2025

കാലടി കാലടിയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഗതാഗതമന്ത്രി തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മാർഗനിർദേശമായി. ഇവ നടപ്പാക്കാൻ റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചു. എംസി റോഡിൽ താന്നിപ്പുഴ മുതൽ മറ്റൂർ വരെ 2.5 കിലോമീറ്റർ ട്രാഫിക് മീഡിയനുകൾ സ്ഥാപിക്കും.തുടക്കവും അവസാനവും കോൺക്രീറ്റ് മീഡിയനും മറ്റു ഭാഗങ്ങളിൽ അയേൺ മീഡിയനും ആയിരിക്കും. മീഡിയന്റെ എല്ലാ ഭാഗത്തും സൂചന ലൈറ്റുകൾ ഉണ്ടാകും. മറ്റൂർ ജംക്ഷനിലെ നിലവിലുള്ള റൗണ്ട് ട്രാഫിക് ഐലൻഡ് മാറ്റി റൗണ്ട് എബൗട്ട് നടപ്പിലാക്കും. ഈ ജംക്ഷനിലെ നിലവിലെ സിഗ്നൽ ലൈറ്റുകൾ ജംക്‌ഷന്റെ നടുവിലേക്ക് നീക്കും. ബസ് സ്‌റ്റോപ്പും ഓട്ടോറിക്ഷ സ്‌റ്റാൻഡും ഇവിടെ നിന്നു മാറ്റും.

വിമാനത്താവള റോഡിലേക്ക് ഫ്രീ ലെഫ്റ്റിനു പ്രത്യേക ലൈൻ ഉണ്ടാകും. കാലടി ജംക്‌ഷനിൽ സിഗ്നൽ സംവിധാനം പ്രവർത്തിപ്പിക്കും. തെരുവ് വിളക്കുകൾ ആവശ്യമുള്ളിടങ്ങളിൽ സ്ഥാപിക്കും. സർവകലാശാല കനാൽ റോഡിൽ എംസി റോഡിൽ നിന്നുള്ള വൺവേ സമ്പ്രദായം കർശനമാക്കും. കാലടി പാലവും അപ്രോച്ച് റോഡുകളും കൂടിച്ചേരുന്നിടത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള കൃത്യമായ നിർദേശം പിഡ ബ്ല്യുഡി നൽകണം. എംസി റോഡരികിലെ വൈദ്യുതി ലൈനുകൾ അണ്ടർ ഗ്രൗണ്ട് കേബിളുകൾ ആക്കുന്നതിനുള്ള എസിമേറ്റ് കെഎസ്ഇബി സമർപ്പിക്കണം.

പിഡബ്ല്യുഡി ഇഇ, എറണാകുളം ആർടിഒ എന്നിവർ സ്ഥലം സന്ദർശിച്ച് 20 ദിവസത്തിനുള്ളിൽ റോഡ് സേഫ്റ്റി അതോറിറ്റിക്ക് എസ്റ്റമേറ്റ് നൽകണം. മോട്ടർ വാഹന വകുപ്പുമായി സഹകരിച്ചാവും പദ്ധതി. കാലടി ടൗൺ റസിഡന്റ്റ്സ് അസോസിയേഷനെയും പദ്ധതി നടത്തിപ്പിൽ പങ്കാളിയാക്കും അസോസിയേഷനു വേണ്ടി വർക്കിങ് പ്രസിഡന്റ് ജെസ്റ്റോ പോൾ യോഗത്തിൽ പങ്കെടുത്തു. നേരത്തെ അസോസിയേഷൻ കാലടി മുതൽ മറ്റൂർ വരെ മീഡിയൻ സ്ഥാപിച്ചപ്പോൾ റോഡിൽ ഗതാഗതക്കുരുക്ക് കുറഞ്ഞതും ട്രാഫിക് അച്ചടക്കമുണ്ടായതും യോഗത്തിൽ ചർച്ചയായി. ഗതാഗതം, പിഡബ്ല്യുഡി, റോഡ് സേഫ്റ്റി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ചർച്ചയിൽ പങ്കെടുത്തു.

PREVIOUS

വിമാനയാത്രക്കാരിയുടെ നഷ്ടപ്പെട്ട ബാഗ് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥന് ജില്ലാ പോലീസ് മേധാവിയുടെ അനുമോദന പത്രം

NEXT

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വിറ്റി ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ ശില്പശാലയും 20ന് സംസ്കൃത സർവ്വകലാശാലയിൽ
Related Post
December 4, 2025
രാഹുലിന് മുൻകൂർ ജാമ്യമില്ല; ഹർജി തള്ളി കോടതി
December 15, 2024
ഫ്രഞ്ച് ചലച്ചിത്ര ആചാര്യനെക്കുറിച്ചു മലയാളി വൈദികന്‍റെ ഗ്രന്ഥം
December 29, 2025
തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം ജനുവരി 02 മുതല്‍ 13 വരെ
April 6, 2024
ജൈവ മദ്യം ആദ്യമായി വിപണിയില്‍
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved