
കാലടി: വീടില്ലാത്ത 13 കുടുംബങ്ങൾക്ക് വീടൊരുക്കുകയാണ് കാഞ്ഞൂർ സെന്റ്: മേരീസ് ഫൊറോന പളളി. 13 വീടുകൾ ഉളള ഫാളാറ്റ് സമുച്ചയമാണ് പളളി നിർമിക്കുന്നത്. 3 നിലകളിലായാണ് ഫ്‌ളാറ്റ്. കാഞ്ഞൂർ പഞ്ചായത്തിലെ പുതിയേടത്താണ് ഫ്‌ളാറ്റ് ഒരുങ്ങുന്നതും. പതിനാലര സെന്റ് സ്ഥലം ഇതിനായി പളളി വാങ്ങി. പുതിയേടം സ്വദേശിനി ഷിജി ടോമി കുറഞ്ഞ നിരക്കിലാണ് സ്ഥലം പളളിക്ക് നൽകിയത്. ഫ്‌ളാറ്റിന്റെ തറക്കല്ലിടൽ കർമം വികാരി ഫാ. ജോസഫ് കണിയാംപറമ്പിൽ നിർവഹിച്ചു.
600 സ്‌ക്വർഫീറ്റിൽ 2 കിടപ്പ് മുറി, അടുക്കള, ഡൈനിങ്ങ് ഹാൾ, ബാത്ത് റൂം, വരാന്ത എന്നിവ അടങ്ങിയതാണ് ഒരോ വീടും, 2 കോടി രുപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കും.