കാലടി: ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്‌നോളജിയിലെ നാഷ്ണൽ സർവീസ് സ്‌കീമിന്റെയും ഭൂമിത്രസേന ക്ലബ്ബിന്റെയും നേതൃത്വത്തിൽ മാമലക്കണ്ടം ശങ്കർ മെമ്മോറിയൽ എൽ.പി സ്‌കൂളിൽ ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് മെമ്പർ ശ്രീജ ബൈജു ഉത്ഘാടനം ചെയ്തു. ഫോറസ്റ്റ് ഓഫീസർ സിജി മുഹമ്മദ്, സ്‌കൂൾ മാനേജർ കെ. പി രതീഷ്‌കുമാർ ഹെഡ്മിസ്ട്രസ് പ്രീതി പി ആർ, ആദിശങ്കര പ്രിൻസിപ്പാൾ ഡോ: ശ്രീപ്രിയ എസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ സിജോ ജോർജ്ജ്, സി. വി ആര്യ, വോലുണ്ടീയർ സെക്രട്ടറി അപർണ പ്രസാദ് എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് കാടിനുള്ളിൽ സഞ്ചാരികൾ വലിച്ചെറിയുന്ന പ്‌ളാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും അപകടകരമായ അടിക്കാടുകൾ വെട്ടിമാറ്റുകയും ചെയ്തു. സ്‌കൂളിലെ ചുമരുകൾ ചിത്രങ്ങൾ വരച്ചു മനോഹരമാക്കുകയും എൽകെജി വിദ്യാർത്ഥികൾക്കായി പുതിയ കസേരകൾ സമ്മാനിക്കുകയും ചെയ്തു. സ്‌കൂൾ വളപ്പിൽ കൃഷിത്തോട്ടം തയ്യാറാക്കി നൽകി. വ്യക്തിത്വ വികസന ക്ലാസുകൾ, വനംവകുപ്പിന്റെ നേതൃത്വത്തിൽ പ്രകൃതി സംരക്ഷണ ക്ലാസ്സുകൾ, കലാപരിപാടികൾ, പ്രകൃതി പഠനയാത്ര, യൂത്ത് സർവേ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടന്നു.