
തൃശൂർ: തൃശൂർ ജില്ലയിലെ ആനവാരിയിൽ പീച്ചി ഡാമിന്റെ റിസർവോയറിൽ വഞ്ചി അപകടത്തിൽ പെട്ട് യുവാക്കളെ കാണാതായി. മൂന്ന് പേരെയാണ് കാണാതായിരിക്കുന്നത്. ആകെ നാലുപേരാണ് വഞ്ചിയിൽ ഉണ്ടായിരുന്നത്. ഒരാൾ നീന്തി കരയ്ക്കു കയറി. വാണിയമ്പാറ പൊട്ടിമടയ്ക്കു സമീപം കൊള്ളിക്കാടു നിന്നുള്ളവരാണ് യുവാക്കൾ എന്നാണ് പ്രാഥമിക വിവരം. രക്ഷപ്പെട്ടയാൾ അവശനിലയിലായതിനാൽ കൂടെയുണ്ടായിരുന്നവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായിട്ടില്ല. വൈകിട്ട് 4 മണിയോടെയാണ് സംഭവം. വിപിൻ, അജിത്ത്, സിറാജ് എന്നിവരെയാണ് കാണാതായത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന ശിവപ്രസാദ് എന്നയാളാണ് നീന്തി രക്ഷപ്പെട്ടത്.