കാലടി: കാലടിയിലെ ജീവകാരുണ്യ പ്രവർത്തകനായ സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി.എൻ ശ്രീനിവാസന്റെ അറുപതാം പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് കാലടി ഡിവിഷൻ മെമ്പർ ശാരദ മോഹൻ ഉദ്ഘാടനം ചെയ്തു. സായി സന്ദേശങ്ങൾ കർമ്മപഥത്തിൽ എത്തിച്ച ശ്രീനിവാസൻ എന്ന പുസ്തകം നാടകകൃത്തും കഥാകാരനുമായ ശ്രീമൂലനഗരം മോഹൻ പ്രകാശനം ചെയ്തു കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജൻ തോട്ടപ്പിള്ളി ,ബേബി കരുവേലിൽ എന്നിവർ പ്രസംഗിച്ചു. നെടുംകുന്നം വേണുഗോപാൽ നയിച്ച ഭജന കറുകച്ചാൽ രാജഗോപാലൻ റെ പ്രഭാഷണം എന്നിവ ഉണ്ടായിരിന്നു.
28ന് വൈകീട്ട് 6 ന് മാണിക്യമംഗലം സൗഹൃദ കൂട്ടായ്മയുടെ സംഗീതപരിപാടിയും വയലിൻ ഫ്യൂഷനും നടക്കും. 29ന് വൈകീട്ട് 6 ന് പുട്ടപർത്തി ശങ്കരനാരായണൻ നയിക്കുന്ന ഭജന. മുപ്പതിന് അവിട്ടം നാളിൽ മഹാഗണപതി ഹോമം ഭഗവതി സേവ ഭജന മംഗള ആരതി എന്നിവയോടെ ആഘോഷ പരിപാടികൾ സമാപിക്കും.
100 ഓളം പ്രായമായവരെയാണ് പി.എൻ ശ്രീനിവാസന്റെ നേതൃത്വൽ സംരക്ഷിക്കുന്നത്. 3 സ്ഥാപനങ്ങൾ ഇതിനായുണ്ട്.