അങ്കമാലി: ഇപ്പോൾ ട്രെന്റിങ്ങായിക്കൊണ്ടിരിക്കുന്ന ആപ്പാണ് ഫോട്ടോ ലാബ്. ഫോട്ടോ ലാബിൽ തങ്ങളുടെ ചിത്രങ്ങളിട്ട് സ്‌റ്റൈൽ ലുക്കിൽ എത്താൻ മത്‌സരിക്കുകയാണ് യുവത്വം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫോട്ടോ ലാബ് പരീക്ഷണങ്ങൾ കൊണ്ട് നിറയുകയാണ് മലയാളികളുടെ സൈബർലോകം. ഒന്നു ഫോട്ടോ ലാബിൽ കയറിയിറങ്ങുമ്പോഴേക്കും അതീവ സുന്ദരന്മാരും സുന്ദരികളുമായി മാറുന്ന കാഴ്ചകളുടെ ആഘോഷമാണ്.
ആ ട്രന്റിനൊപ്പം നിൽക്കുകയാണ് അങ്കമാലി എംഎൽഎ റോജി എം ജോണും. തന്റെ ചിത്രം ഫോട്ടോ ലാബിലൂടെ പുനർസൃഷ്ടിച്ച് സ്‌റ്റെയിലൽ ലുക്കിലാക്കിയിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രം അകൗണ്ടിലാണ് ചിത്രം പങ്ക് വച്ചത്. ഇത് ഞാനാണെന്ന് പറയാൻ പറഞ്ഞു… എന്ന അടിക്കുറിപ്പാണ് റോജി ചിത്രത്തിന് നൽകിയിരിക്കുന്നതും. നിരവധി പേരാണ് കമന്റും, ലൈക്കുമായി എത്തിയിക്കുന്നതും.
എന്നാൽ, കൗതുകത്തിനും രസത്തിനുമപ്പുറം വൈറൽ ഫോട്ടോ ആപ്പുകൾ ഉയർത്തുന്ന സുരക്ഷാ ഭീഷണി നിരവധിയാണ്. സൈബർ ലോകത്തെ ഏറ്റവും വലിയ രഹസ്യമായ ഡാറ്റ ചോർച്ചയിലേക്കാണ് ഇത് കൊണ്ടെത്തിക്കുന്നത്. എത്ര പേർ ആപ്പ് ഉപയോഗിക്കുന്നോ അത്രയും മുഖങ്ങളെ എഐക്ക് പഠിക്കാൻ കിട്ടുന്നു. ഇതോടെ സാങ്കേതിക വിദ്യ മെച്ചപ്പെടുന്നു. ഭാവിയിൽ ഇതിലും മികച്ച എഡിറ്റുകൾ അങ്ങനെ സാധ്യമാകും. അങ്ങനെ വരുമ്പോൾ റിയലും വെർച്വലും കണ്ടാൽ തിരിച്ചറിയാത്ത കാലം വരുമെന്നത് 100 ശതമാനം ഉറപ്പ്. ഇനി എന്തൊക്കെയാണ് ഭാവിയിൽ കാത്തിരിക്കുന്നത് എന്ന് കാത്തിരുന്നു തന്നെ കാണാം.