
പെരുമ്പാവൂർ: പെരുമ്പാവൂർ ഒക്കൽ കാരിക്കോട് അജ്ഞാത മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. കാരിക്കോട് രോഹിണി റൈസ്മില്ലിന് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടത്. പുരുഷന്റെ മൃതദേഹം ആണെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പെരുമ്പാവൂരിൽ ദിവസങ്ങൾക്കിടെ രണ്ട് ഇടങ്ങളിലാണ് അജ്ഞാതമൃത ദേഹങ്ങൾ കണ്ടെത്തിയത്