23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
695 views 0 sec 0 Comment

സ്വാമി വിവേകാനന്ദന്റെ പൂർണ്ണകായ വെങ്കല പ്രതിമയുടെ അനാച്ഛാദനം 11 ന്

admin - September 9, 2023

കാലടി: ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിലെ അന്താരാഷ്ട്ര സർവ്വമതക്ഷേത്രത്തിന് സമീപമായി നിർമിച്ചിരിക്കുന്ന സ്വാമി വിവേകാനന്ദന്റെ പൂർണ്ണകായ വെങ്കലപ്രതിമയുടെ അനാച്ഛാദനം 11 ന് നടക്കും.
നവോത്ഥാന നായകൻ ശ്രീമദ് ആഗമാനന്ദ സ്വാമികൾ 1937 ൽ ശിലയിട്ടതും 1938 ൽ ദിവാനായിരുന്ന സർ സി.പി രാമസ്വാമി ഉദ്ഘാടനം നിർവ്വഹിച്ചതുമായ ബ്രഹ്‌മാനന്ദോദയം വിദ്യാലയമിരുന്ന സ്ഥലത്താണ് മനോഹരമായ
പൂന്തോട്ടവും വിവേകാനന്ദ പ്രതിമയും സ്ഥാപിച്ചിരിക്കുന്നത്. ഉദ്യാനത്തിന്റെ നടപ്പാതകൾ ടൈൽസ് വിരിച്ച് മനോഹരമാക്കിയിട്ടുണ്ട്. വൈദ്യുത ദീപാലങ്കാരവും കാർ പാർക്കിംഗ് സൗകര്യവും ഉണ്ട്. ഇരുപതി നായിരം സ്‌ക്വയർ ഫീറ്റാണ് ഉദ്യാനം. ബ്രഹ്‌മാനന്ദോദയം വിദ്യാലയ ത്തിന്റെ ഗതകാലസ്മൃതികൾ ഉണർത്തുന്ന രണ്ട് ശിലാഫലകങ്ങൾ ഉദ്യാനക വാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്.

സ്വാമി വിവേകാനന്ദന്റെ വിശ്വപ്രസിദ്ധമായ ചിക്കാഗോ പ്രസംഗ ത്തിന്റെ 130 -ാം വാർഷികദിനമായ സെപ്തംമ്പർ 11ന് രാവിലെ 10.45 ന് ശ്രീരാമകൃഷ്ണമിഷൻ സീനിയർ ട്രസ്റ്റിയും ഗുരുവുമായ ശ്രീമദ് ദിവ്യാനന്ദജി മഹരാജ് വിവേകാനന്ദ പ്രതിമ അനാച്ഛാദനം ചെയ്യും. തുടർന്ന് അദ്വൈത ആശ്രമം ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം ഗോവ ഗവർണ്ണർ അഡ്വ. പി.എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ.രാധാകൃഷ്ണൻ, സിനിമ പിന്നണി ഗായകൻ അനൂപ് ശങ്കർ എന്നിവർ മുഖ്യഅതിഥികളായി പങ്കെടുക്കും.

തീർത്ഥാടക പുണ്യഭൂമിയായ കാലടിയിൽ എത്തുന്ന ഭക്തജനങ്ങൾക്ക് മത സാഹോദര്യം വിളിച്ചോതുന്നതും, വിവേകാനന്ദ സന്ദേശങ്ങൾ ഊർജ്ജം പകരുന്നതുമായ ആദ്ധ്യാത്മിക സങ്കേതമായിരിക്കും ഉദ്യാനവും വിവേകാനന്ദ ശില്പവുമെന്ന് കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം മഠാധിപതി സ്വാമി ശ്രീവിദ്യാനന്ദ പറഞ്ഞു.

PREVIOUS

13 കുടുംബങ്ങൾക്ക് വീടൊരുക്കുകയാണ് കാഞ്ഞൂർ പളളി

NEXT

ശ്രീകോവിലേക്ക് അതിക്രമിച്ചു കയറിയതിന് രാജകുടുംബാഗമായ വനിതയെ അറസ്റ്റ് ചെയ്തു
Related Post
November 30, 2023
നവകേരള സദസ്സിന് ആശംസകളുമായി കാലടി ഗ്രാമപഞ്ചയത്തറിയാതെ പഞ്ചായത്തിന്റെ ആശംസാബോർഡ്; സിപിഎം വച്ചതെന്ന് പഞ്ചായത്ത്‌
September 22, 2023
വനമേഖലകളിലെ പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്ത് ആദിശങ്കരയിലെ വിദ്യാർത്ഥികൾ
September 26, 2023
പിഎഫ്ഐ എന്ന് ശരീരത്തിൽ എഴുതിയെന്ന സൈനികന്റെ പരാതി വ്യാജം
July 11, 2024
ഷൂ ധരിച്ചെത്തിയതിന് പ്ലസ്‍ വൺ വിദ്യാർഥിക്ക് സീനിയേഴ്സിന്‍റെ ക്രൂരമർദനം; ദൃശ്യങ്ങൾ പുറത്ത്
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved