കാലടി: ഭിന്നശേഷി വിദ്യാർഥി സ്കൂളിലേക്ക് നടന്നു പോകുമ്പോൾ വഴിയിൽ തടഞ്ഞുനിർത്തി മുഖത്ത് മുളകുപൊടിയെ റിഞ്ഞതായി കാലടി പോലീസിൽ പരാതി നൽകി.തുറവുംകര ചേറ്റുങ്ങൽ വീട്ടിൽ ആൻറണിയുടെ മകൻ അക്ഷയ് ആൻറണിക്കാണ് ഈ ദുരനുഭവമുണ്ടായത്. രാവിലെ 8 മണിയോടെ കാഞ്ഞൂർ, തുറവുംകര റോഡിൽ വിമാനത്താവള റൺവേയുടെ ചുററു മതിലിന് സമീപമാ യിരുന്നു സംഭവം. കറുത്ത കാറിലെ ത്തിയ മൂന്നംഗസംഘം കുട്ടിയോട് നിർമ്മാണം നടക്കുന്ന കെട്ടിടത്തെ സംബന്ധിച്ച് ചോദിക്കുകയായിരുന്നു.തനിക്ക റിയില്ലെന്ന് മറുപടി പറഞ്ഞ് നടക്കാൻതുടങ്ങിയപ്പോൾ കാറിൽ നിന്നിറങ്ങിയ തൊപ്പിയും മാസ്കും ധരിച്ചയാൾ മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നുവെന്ന് വിദ്യാർത്ഥി വ്യക്തമാക്കി. ഉടൻ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ കുട്ടി മറ്റാളുകളെ കൂട്ടിയെത്തിയപ്പോൾ കാറ് കണ്ടെത്താനായില്ല. സ്പെഷ്യൽ സ്കൂൾ വിദ്യാർത്ഥിയാണ് അക്ഷയ്. പോലീസ് അന്വേഷണം ആരംഭിച്ചു.
Comments are closed.