07

Jun

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
633 views 0 sec 0 Comment

ശ്രീകോവിലേക്ക് അതിക്രമിച്ചു കയറിയതിന് രാജകുടുംബാഗമായ വനിതയെ അറസ്റ്റ് ചെയ്തു

admin - September 9, 2023

മധ്യപ്രദേശ്∙മധ്യപ്രദേശിൽ ക്ഷേത്രാചാരം മറികടന്ന് ശ്രീകോവിലേക്ക് അതിക്രമിച്ചു കയറിയതിന് രാജകുടുംബാഗമായ വനിതയെ അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് രാജകുടുംബാംഗമായ ജിതേശ്വരി ദേവിയാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ജന്മാഷ്ടമി ആഘോഷങ്ങൾക്കിടെ പന്ന ജില്ലയിലെ ബുന്ദേൽഖണ്ഡിലെ പ്രശസ്ത ക്ഷേത്രമായ ശ്രീ ജഗൽ കിഷോർ ക്ഷേത്രത്തിലായിരുന്നു സംഭവം.  എല്ലാ വർഷവും ആചാരപ്രകാരം  അർധരാത്രിയാണ് ക്ഷേത്രത്തിൽ ജന്മാഷ്ടമി ആഘോഷിക്കാറുള്ളത്.

ഇതിനിടെ ആചാരത്തെ തടസ്സപ്പെടുത്തി, ജിതേശ്വരി ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് ആരതി ഉഴിയുന്നതിനായി കയറിയതാണ് പ്രശ്നങ്ങളുണ്ടാക്കിയത്. ഇതേതുടർന്നുണ്ടായ സംഘർഷത്തിൽ ഇവർ ശ്രീകോവിൽനിന്ന് തെന്നിവീഴുകയും ചെയ്തു. ഇതുസംബന്ധിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസ് എത്തി ഇവരോട് ക്ഷേത്രപരിസരത്ത് നിന്നും പുറത്തുപോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഇവർ പൊലീസുമായും ക്ഷേത്രഭാരവാഹികളുമായും തർക്കത്തിലേർപ്പെട്ടു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഇതിനിടെ ഇവർ മദ്യപിച്ച് ക്ഷേത്രത്തിലെത്തി പ്രശ്നം ഉണ്ടാക്കുകയായിരുന്നുവെന്ന് നാട്ടുകാരും കുറ്റപ്പെടുത്തി.

ജന്മാഷ്ടമി ദിവസം ക്ഷേത്രത്തിലെ ആചാരപ്രകാരം രാജകുടുംബത്തിലെ പുരുഷന്മാർ ‘‘ചാൻവാർ’’ എന്ന ചടങ്ങ് ചെയ്യേണ്ടിയിരുന്നതായി പന്ന സൂപ്രണ്ട് ഓഫ് പൊലീസ് സായി കൃഷ്ണ എസ് തോട്ട വിശദീകരിച്ചു. ഇതിനായി ഇവരുടെ മകന് എത്തിച്ചേരാൻ കഴിയാത്തതിനാലാണ്, സ്വയം ആചാരം ചെയ്യുന്നതിനായി ശ്രീകോവിലിലേക്ക് ഇവർ കയറിയത്. സംഭവത്തിൽ ഇവർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വിശദീകരിച്ചു.  എന്നാൽ പ്രതിരോധ വെൽഫയർ ഫണ്ടിൽ നിന്നും 65,000 കോടി സർക്കാർ അപഹരിച്ചെന്ന ആരോപണം ഉയർത്തിയതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ജിതേശ്വരി ദേവി പ്രതികരിച്ചു.

PREVIOUS

സ്വാമി വിവേകാനന്ദന്റെ പൂർണ്ണകായ വെങ്കല പ്രതിമയുടെ അനാച്ഛാദനം 11 ന്

NEXT

നായയ്ക്ക് ബിയർ നൽകാൻ ശ്രമം; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്
Related Post
August 30, 2025
കണ്ണൂരിൽ വൻ സ്ഫോടനം: ഒരു മരണം
October 29, 2023
കളമശ്ശേരി സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ
December 27, 2024
മാര്‍ക്കോ സിനിമയുടെ വ്യാജ പതിപ്പ്; ആലുവ സ്വദേശിയായ യുവാവ് പിടിയിൽ
March 15, 2024
കമ്പനി എംഡിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി 41 ലക്ഷം തട്ടി, രണ്ട് ബിഹാർ സ്വദേശികൾ കൂടി അറസ്റ്റിൽ
Comments are closed.
വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
June 6, 2026
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
June 6, 2026
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
June 6, 2026
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
June 6, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
News Vision
News Vision
ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
News Vision
കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്;
News Vision
നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Recent Posts

  • വീടിന്റെ മതിലിടിഞ്ഞുവീണ് അപകടം; സഹോദരങ്ങളായ 2 കുട്ടികൾ മരിച്ചു
  • ബി. അശോകിന്‍റെയും എൻ. പ്രശാന്തിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു
  • കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേതാക്കൾക്ക് കുരുക്ക്; എ.സി. മൊയ്തീനും കെ. രാധാകൃഷ്ണനും വിചാരണ നേരിടണമെന്ന് കോടതി
  • നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
  • ശൃംഗേരി ശാരദ പീഠത്തിന്റെ കേരളത്തിലെ പ്രത്യേക പ്രതിനിധിയായി കെ.ആനന്ദിനെ നിയമിച്ചു
© Copyright 2025 - Newsvision. All Rights Reserved