23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
650 views 0 sec 0 Comment

മദ്യത്തിൽ അബദ്ധത്തിൽ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ചയാൾ മരിച്ചു

admin - September 9, 2023

ഇടുക്കി: ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കഴിച്ച് വയോധികൻ മരിച്ചു. ഇടുക്കി തോപ്രാംകുടിയിൽ കെട്ടിട നിർമ്മാണ ജോലികൾക്കായി എത്തിയ മൂലമറ്റം സ്വദേശി മഠത്തിൽ മോഹനനാണ് മരിച്ചത്. മദ്യം കഴിക്കുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിന് പകരം മോഹനൻ ബാറ്ററി വെള്ളം ഒഴിക്കുകയായിരുന്നു .അസ്വാഭാവിക മരണത്തിന് മുരിക്കാശ്ശേരി പോലീസ് കേസെടുത്തു.

മൂലമറ്റം സ്വദേശിയായ മഠത്തിൽ മോഹനൻ കഴിഞ്ഞ ഒന്നാം തീയതിയാണ് തോപ്രാംകുടിയിൽ കെട്ടിട നിർമ്മാണ ജോലികൾക്ക് സഹായിയായി എത്തിയത്. ഇന്നലെ ഉച്ചയോടു കൂടിയാണ് മോഹനൻ അബദ്ധത്തിൽ ബാറ്ററി വെള്ളം ചേർത്ത് മദ്യം കഴിച്ചത്. ഇതോടെ കടുത്ത വയറുവേദന അനുഭവപ്പെട്ട മോഹനനെ കെട്ടിട ഉടമസ്ഥനും കൂടെയുണ്ടായിരുന്ന മറ്റൊരാളും ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശൂപത്രിയിൽത്തിയപ്പോഴാണ് മദ്യം കഴിച്ചതായും മദ്യത്തിൽ ഒഴിച്ച വെള്ളം മാറിപ്പോയതായും മോഹനൻ ഡോക്ടറോട് പറയുന്നത്.

കൂടെയുണ്ടായിരുന്നവർ എത്തുന്നതിനു മുൻപ് തിടുക്കത്തിൽ മദ്യം കഴിക്കുന്ന സമയത്താണ് മോഹനന് അബദ്ധം സംഭവിക്കുന്നത്. ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഇൻവെർട്ടറിന്റെ ബാറ്ററിയിൽ ഒഴിക്കുന്നതിനായി ബാറ്ററി വെള്ളവും ഇവിടെ സൂക്ഷിച്ചിരുന്നു. ഈ വെള്ളമാണ് മോഹനൻ മദ്യത്തിൽ ഒഴിച്ച് കഴിച്ചത്.

ആരോഗ്യ നില വഷളായതിനെതുടർന്ന് മോഹനനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മോഹനൻ മരിക്കുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. അസ്വാഭാവിക മരണത്തിന് മുരിക്കാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

PREVIOUS

നായയ്ക്ക് ബിയർ നൽകാൻ ശ്രമം; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

NEXT

വിയ്യൂരില്‍ തടവുപുള്ളി ജയില്‍ ചാടി
Related Post
June 16, 2025
കാലടി പോലീസ്; കുടുംബ സംഗമം സംഘടിപ്പിച്ചു
April 18, 2025
പൊലീസിലെ പെൺപുലി ഹേമലത ഐ.പി.എസ് എറണാകുളം റൂറൽ എസ്പി
June 13, 2025
ചാലക്കുടി താലൂക്ക് ആശുപത്രിയിൽ അനസ്തേഷ‍്യ നൽകിയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
September 18, 2023
നിയമസഭാ കയ്യാങ്കളി; മുൻ കോൺഗ്രസ് എംഎൽഎമാർക്കെതിരെ കേസെടുക്കും
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved