07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Latest News
498 views 2 sec 0 Comment

മണിപ്പൂർ: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽഗാന്ധി

admin - August 11, 2023

ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ മോദി നടത്തിയ മറുപടി പ്രസംഗത്തിൽ രണ്ടു മിനിറ്റ് മാത്രമാണ് മണിപ്പൂരിന് വേണ്ടി നീക്കിവെച്ചത്. മണിപ്പൂർ നിന്നു കത്തുമ്പോൾ പാർലമെന്‍റിൽ ചിരിക്കുകയും തമാശ പറയുക‍യും ചെയ്യുന്നത് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ചേരുന്നതല്ലെന്ന് അദ്ദേഹം വിമർശിച്ചു. എഐസി ആസ്ഥാനത്തു നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇന്നലെ പ്രധാനമന്ത്രി തമാശ പറഞ്ഞും ചിരിച്ചും മുദ്രവാക്യവുമയർത്തി രണ്ടര മണിക്കൂർ സംസാരിക്കുന്നത് ഞാൻ കണ്ടു. മണിപ്പൂർ സംസ്ഥാനം നിന്നു കത്തിക്കൊണ്ടിരിക്കുകയാണ്. അവിടെ ആളുകൾ മരിച്ചുവീഴുന്നത് പ്രധാനമന്ത്രി മറന്നതായി തോന്നുന്നു. പാർലമെന്‍റിന്‍റെ നടുത്തളത്തിലിരുന്ന് പ്രധാനമന്ത്രി നാണമില്ലാതെ ചിരിക്കുന്നുണ്ടായിരുന്നു. ഇന്നലത്തെ വിഷയം ഞാനോ കോൺഗ്രസോ ഒന്നുമല്ല. മണിപ്പൂരിൽ എന്താണ് സംഭവിക്കുന്നത്, എന്തുകൊണ്ട് അതിന് തടയിടുന്നില്ല എന്നതായിരുന്നു. പത്തൊൻപത് വർഷയമായി ഞാൻ രാഷ്ട്രീയത്തിലുണ്ട്. മിക്ക സംസ്ഥാനങ്ങളും സന്ദർശിച്ചിട്ടുണ്ട്. പക്ഷെ മണിപ്പൂരിലെ വിഷയം അങ്ങനെയല്ല. ഇതുവരെ കാണാത്തതും കേൾക്കാത്തതുമായ കാര്യങ്ങളാണ് മണിപ്പൂരിൽ നടക്കുന്നത്. ഇന്നലെ പാർലമെന്‍റിൽ സംസാരിച്ചതുപോലെ ഇന്ത്യയുടെ പ്രധാനന്ത്രിക്ക് എങ്ങനെ സംസാരിക്കാനാകുന്നുവെന്നു രാഹുൽ ഗന്ധി ചോദിച്ചു.

അക്രമം തടയാൻ പ്രധാനമന്ത്രിക്ക് കഴിയും. പക്ഷെ അതിന് അദ്ദേഹം തയാറാവുന്നില്ല. അദ്ദഹം അവിടെ പോവുകയെങ്കിലും ചെയ്യണം. സൈന്യത്തിന് രണ്ട്-മൂന്നു ദിവസത്തിനുള്ളിൽ അവിടെ സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് എല്ലാവർക്കും അറിയാം. പക്ഷെ സർക്കാർ അത് ചെയ്യുന്നില്ല. മോദിയും അമിത് ഷായും മണിപ്പൂരിൽ ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്ന തന്‍റെ പരാമർശം പൊള്ളയായ വാക്കുകളല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Narendra Modi
rahul gandi

PREVIOUS

പുതുപ്പള്ളിയിൽ മൂന്നാമങ്കത്തിന് ജെയ്ക്

NEXT

‘ഭാര്യക്ക് മറ്റൊരാളുമായി അടുപ്പം, ഗൾഫിൽ നിന്നയച്ച 1 കോടിയിലധികം രൂപ കാണാനില്ല’; കൊലപാതകത്തിലേക്ക് നയിച്ചത്
Related Post
January 27, 2025
വയനാട്ടിലെ ആളെക്കൊല്ലി കടുവയെ ചത്ത നിലയിൽ കണ്ടെത്തി
February 13, 2025
കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു; മൂന്ന് മരണം, നിരവധി പേർക്ക് പരിക്ക്
June 1, 2024
റോളർ സ്കേറ്റിംഗിനായി ഗായത്രി ഇറ്റലിയിലേയ്ക്ക്; ഇന്ത്യൻ ടീമിൽ ഇടം നേടി ഗായത്രി ലീമോൻ
September 21, 2023
ഇത് ഞാനാണെന്ന് പറയാൻ പറഞ്ഞു….സ്‌റ്റൈൽ ലുക്കിൽ റോജി എം ജോൺ എംഎൽഎ
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved