കാലടി: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. അയ്യമ്പുഴ ഉപ്പുകല്ല് ഭാഗത്ത് തേലക്കാടൻ വീട്ടിൽ ടോണി (26) യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കാലടി, പള്ളുരുത്തി, മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകം, കൊലപാതകശ്രമം, കഠിന ദേഹോപദ്രവം, മാരക മയക്കുമയക്കുമരുന്നായ എം.ഡി.എം.എയുടെ വിൽപ്പന എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതിയാണ്.
2016 ൽകാലടി സനൽ വധകേസിൽ മൂന്നാം പ്രതിയാണ്. 2022 സെപ്റ്റംബറിൽ മട്ടേഞ്ചേരിയിൽ 493 ഗ്രാം എം.ഡി.എം.യും, ജൂണിൽ തിരുവന്തപുരം എക്സൈസ് റേഞ്ചിൽ 340 ഗ്രാം എം.ഡി.എം.എയും വിൽപ്പനയ്ക്കായി കൈവശം വച്ച കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 85 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. 62 പേരെ നാട് കടത്തി. റൂറൽ ജില്ലയിൽ കുറ്റവാളികളുടെ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിന് വരും ദിവസങ്ങളിൽ കാപ്പ നിയമ പ്രകാരമുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് ജില്ല പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു.