തിരുവനന്തപുരം: എക്സൈസും ആർപിഎഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത് ലക്ഷങ്ങളുടെ കഞ്ചാവ്. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ സ്റ്റെപ്പിനടിയില്‍ ഒരു ബോക്സില്‍ സൂക്ഷിച്ചിരുന്ന 15.140 കിലോ കഞ്ചാവാണ് പിടികൂടിയത്.
എക്സൈസ് എന്‍ഫോസ്മെന്റ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിഎല്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘവും, തിരുവനന്തപുരം ആർപിഎഫ് എസ്ഐ വര്‍ഷ മീനയുടെ നേതൃത്വത്തിലുള്ള ക്രൈം പ്രിവൻഷൻ ആന്റ് ഡിറ്റക്ഷൻ ടീം അംഗങ്ങളും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
ചെന്നൈ – തിരുവനന്തപുരം മെയില്‍ ട്രെയിനിൽ കൊണ്ടുവന്നതന്നെന്നാണ് സംശയിക്കുന്നത്. പുതുതായി അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസിന്റെ, നാളെ നടക്കുന്ന ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് ആർപിഎഫ് ഉദ്യോഗസ്ഥര്‍ ഉള്ളതിനാല്‍ പുറത്തുകൊണ്ടുപോകുവാന്‍ കഴിയാതെ വന്നപ്പോൾ ഒളിപ്പിച്ചു വച്ചിരുന്നതായിരുന്നു ഇത്. അതേസമയം, പ്രതിയെ കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണം എക്സൈസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. വിപണിയില്‍ മൂന്ന് ലക്ഷം വിലമതിക്കുന്ന കഞ്ചാവാണ് സംഘം പിടികൂടിയത്. വരും ദിവസങ്ങളില്‍ ഇത്തരത്തില്‍ സംയുക്ത പരിശോധന നടത്തുന്നതാണെന്ന് എക്സൈസും ആർപിഎഫും അറിയിച്ചു.
പരിശോധനയില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ രതീഷ്. ആര്, പ്രിവെന്റീവ് ഓഫീസര്‍മാരായ അനില്‍കുമാര്‍, സന്തോഷ്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ സുരേഷ്ബാബു, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ഷാനിദ, ആർപിഎഫ് അസി. സബ് ഇന്‍സ്പെക്ടര്‍മാരായ ജോജി ജോസഫ്, എം.ടി.ജോസ്, പ്രയ്സ് മാത്യു, ഹെഡ് കോണ്‍സ്റ്റബിള്‍ നിമോഷ്, കോണ്‍സ്റ്റബിള്‍മാരായ മനു, ജെറിന് എന്നിവരും പങ്കെടുത്തു.