23

Jul

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
1,402 views 0 sec 0 Comment

കുടുംബ വഴക്ക്; മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീ കൊളുത്തി അച്ഛന്‍

admin - September 14, 2023

തൃശൂര്‍ ചിറക്കേക്കോട് ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും ഗൃഹനാഥന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി. ചിറക്കേക്കോട് സ്വദേശി  ജോജി, ഭാര്യ ലിജി,  മകന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ദമ്പതികളുടെ നില ഗുരുതരമാണ്. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച  ജോജിയുടെ പിതാവ്  ജോണ്‍സണും ആശുപത്രിയിലാണ്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് അക്രമമെന്നാണ് പൊലീസ് പറയുന്നത്. അര്‍ധരാത്രിയോടെ ജോജിയും ഭാര്യയും കുഞ്ഞും ഉറങ്ങിക്കിടന്ന മുറിയിലേക്ക് കയറിയ ജോണ്‍സന്‍ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു അക്രമമെന്നും പൊലീസ് വ്യക്തമാക്കി. നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് മൂവരെയും ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ജോജിയും ഭാര്യയും കുഞ്ഞും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

തീ ആളിപ്പര്‍ന്നതിനിടയില്‍ ജോണ്‍സന്റെ രണ്ട് കൈകളിലും പൊള്ളലേറ്റിട്ടുണ്ട്. വിഷം കഴിച്ച് അവശനിലയിലായ ജോണ്‍സനെ വീടിന്റെ ടെറസില്‍ നിന്നാണ് കണ്ടെത്തിയത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോണ്‍സന്റെയും നില ഗുരുതരമായി തുടരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ ജോണ്‍സന്‍ നാളുകളായി മകനുമായി സംസാരമുണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മകന്‍ ജോജി ലോറി ഡ്രൈവറാണ്. സംഭവത്തില്‍ മണ്ണുത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

PREVIOUS

തിരുവനന്തപുരത്തെ ആശങ്ക ഒഴിഞ്ഞു: നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥിക്ക് നിപയില്ല

NEXT

ക്ഷേത്ര പരിസരത്ത് കാവിക്കൊടി വേണ്ട; വിശുദ്ധിയാണ് പ്രധാനം; ഹൈക്കോടതി
Related Post
July 3, 2024
‘കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട’; 3 കോടിയുടെ രാസലഹരിയുമായി ഒരാൾ പിടിയിൽ
April 22, 2024
60കാരിയെ സഹോദരൻ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടി
September 9, 2023
നായയ്ക്ക് ബിയർ നൽകാൻ ശ്രമം; യുവതിക്കെതിരെ കേസെടുത്ത് പൊലീസ്
July 6, 2024
മാന്നാർ കൊലക്കേസ്; അനിലിനായി ലുക്ക് ഓട്ട് നോട്ടീസ്
Comments are closed.
കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
July 22, 2026
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
July 22, 2026
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
July 21, 2026
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
July 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
News Vision
News Vision
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
News Vision
കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ
News Vision
സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം;

Recent Posts

  • കാലടി പാലം 3 ദിവസം രാത്രി 10 മുതൽ രാവിലെ 6 വരെ അടച്ചിടും
  • നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം
  • കറിയ്ക്ക് ഉപ്പ് കുറഞ്ഞു; അങ്കമാലിയിൽ ഹോട്ടലുടമ ജീവനക്കാരനെ വെട്ടി പരിക്കേൽപ്പിച്ചു
  • സംസ്ഥാന നീന്തൽ ചാമ്പ്യൻഷിപ്പിൽ കാഞ്ഞൂരിന്റെ ഇരട്ട അഭിമാനം; ഇന്ദ്രാണിക്കും ഡേവിഡ് ജോണിനും വ്യക്തിഗത കിരീടം
  • നെന്മാറ ഇരട്ടക്കൊലക്കേസ്; കൊടുംകുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ
© Copyright 2025 - Newsvision. All Rights Reserved