23

Apr

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
532 views 0 sec 0 Comment

കാർ മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവം; 3 പൊലീസുകാർക്ക് സ്ഥലംമാറ്റം

admin - August 30, 2023

കുമ്പള : കാസർകോട്ട് കാർ അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി. വിദ്യാർഥികളെ പിന്തുടർന്ന എസ്ഐ ഉൾപ്പെടെ മൂന്നു പേരെ സ്ഥലംമാറ്റി. എസ്ഐ രജിത്, സിപിഒ ദീപു, രഞ്ജിത് എന്നിവരെയാണ് സ്ഥലം മാറ്റിയത്. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിശദീകരണം. പൊലീസിനെ കണ്ട് ഓടിച്ചുപോയ കാർ തലകീഴായി മറിഞ്ഞ് ഗുരുതരമായി പരുക്കേറ്റ അംഗടിമുഗർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാ‍ർഥി ഫർഹാസ് (17) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പൊലീസ് പിന്തുടർന്നതാണ് അപകട കാരണമായതെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി.

ഈ മാസം 25ന് സ്കൂളിൽ ഓണ പരിപാടി നടന്ന ദിവസം ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. കാർ നിർത്തി അതിനകത്ത് ഉണ്ടായിരുന്ന സഹപാഠികളുമായി സംസാരിക്കുന്നതിനിടെയാണു പൊലീസ് എത്തിയത്. കാറിന്റെ പിന്നിൽ നിർത്തിയ ജീപ്പിൽ നിന്നു പൊലീസുകാർ ഇറങ്ങി അടുത്തേക്ക് പോകുന്നതിനിടെ കാർ പിന്നോട്ട് എടുക്കുകയും ജീപ്പിലിടിക്കുകയുമായിരുന്നു. തുടർന്നു കാർ ഓടിച്ചു മുന്നോട്ടു പോയി.

അൽപസമയത്തിനു ശേഷം കാർ അംഗടിമുഗറിൽ കാർ തലകീഴായി മറിഞ്ഞ നിലയിൽ കാണപ്പെട്ടു. പരുക്കേറ്റ വിദ്യാർഥിയെ ആദ്യം കുമ്പള ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് മംഗളുരുവിലേക്കു മാറ്റുകയായിരുന്നു.

നിർത്തിയിട്ടിരുന്ന കാർ പരിശോധിക്കാൻ എത്തിയപ്പോൾ വിദ്യാർഥികൾ വാഹനവുമായി പോ‌വുകയായിരുന്നെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ കുട്ടികൾ പേടിച്ചാണു വാഹന ഓടിച്ചതെന്നും പിന്നാലെ പൊലീസ് വാഹനവും ഉണ്ടായിരുന്നെന്നാണ് ആരോപണം. ഏകദേശം ആറു കിലോമീറ്ററോളം പിന്നിട്ടപ്പോൾ കാറിന്റെ നിയന്ത്രണം തെറ്റുകയും വണ്ടി കള്ളത്തുർ എന്ന സ്ഥലത്തു തലകീഴായി മറിയുകയും ചെയ്തു. ഫർഹാസിനെ കൂടാതെ കാറിൽ നാലു കുട്ടികളും കൂടി ഉണ്ടായിരുന്നു. ഇവർക്കു നിസാര പരിക്കുകളുണ്ട്.

PREVIOUS

രാജ്യത്ത് ഗാ‍ർഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു

NEXT

ഡോ: എടനാട് രാജൻ നമ്പ്യാർക്ക് മലയാള പുരസ്‌ക്കാരം
Related Post
March 12, 2024
ഇന്‍സ്പെക്ടര്‍ ‘കല്യാണി’യുടെ മരണ കാരണം സെപ്റ്റിക് ഹെമറേജെന്ന് റിപ്പോർട്ട്
March 23, 2026
മലയാറ്റൂരിൽ വിശുദ്ധ വാരാചരണത്തിനും പുതുഞായർ തിരുന്നാളിനും ഒരുക്കങ്ങൾ പൂർത്തിയായി
July 25, 2024
പള്ളി വികാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
January 17, 2024
കാലടിയെ ഭക്തിസാന്ദ്രമാക്കി പുത്തൻകാവ് ക്ഷേത്രത്തിൽ പൊങ്കാലയർപ്പണം
Comments are closed.
സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
April 23, 2026
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
April 23, 2026
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
April 21, 2026
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
April 20, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
News Vision
News Vision
തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15
News Vision
തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
News Vision
ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ്

Recent Posts

  • സൂര്യാതപമേറ്റ് യുവാവ് മരിച്ചു; കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു
  • തൃശ്ശൂര്‍ പൂരം വെടിക്കെട്ടില്ലാതെ നടത്തും, കുടമാറ്റം 15 മിനിറ്റ് മാത്രം
  • തൃശ്ശൂരിൽ വെടിക്കെട്ട് പുരയിലെ സ്ഫോടനം: മരണസംഖ്യ 13
  • ചെങ്ങൽ റെയിൽവേ പാലത്തിനു താഴെ പെരിയാറിൽ കോളേജ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
  • മലയാറ്റൂരിൽ പുതുഞായർ തിരുനാൾ സമാപിച്ചു
© Copyright 2025 - Newsvision. All Rights Reserved