06

Sep

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
1,530 views 0 sec 0 Comment

അങ്കമാലിയില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

admin - August 29, 2023

അങ്കമാലി: അങ്കമാലിയില്‍ ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കൊല്ലം തൃക്കടവൂര്‍ സ്വദേശി ഹരികൃഷ്ണനാണ് എക്സൈസിന്‍റെ പിടിയിലായത്. ഇയാളിൽ നിന്നും 27 ഗ്രാം എംഡിഎംഎ കണ്ടെത്തി. ഇതിന് പുറമേ കഞ്ചാവും ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഓണക്കാലത്തെ കര്‍ശന നിരീക്ഷണത്തിനിടെയാണ് അങ്കമാലിയില്‍ എക്സൈസ് സംഘത്തിന് യുവാവ് മയക്കുമരുന്നുമായി വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചത്. തുടർന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ സിജോ വര്‍ഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍‍ഡ് പരിസരത്ത് എത്തി. ഹരികൃഷ്ണനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചതിന് പിന്നാലെ പരിശോധന തുടങ്ങി.

ഒടുവില്‍  കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍‍ഡ് പരിസരത്ത് നിന്നും എക്സൈസ് സംഘം പ്രതിയെ പിടികൂടി. പരിശോധനയിൽ  ഇയാളിൽ നിന്നും പിടിച്ചെടുത്തത് ഇരുപത്തിഏഴര ഗ്രാം എംഡിഎംഎയാണ്. സംശയം തോന്നി വിശദമായി വീണ്ടും പരിശോധിച്ചപ്പോള്‍ പത്ത് ഗ്രാം കഞ്ചാവും കണ്ടെടുത്തു. ബെംഗളൂരുവില്‍ നിന്നാണ് പ്രതി ബസില്‍ എംഡിഎംഎയും കഞ്ചാവും നാട്ടില്‍ എത്തിച്ചതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ബി സിജോ വര്‍ഗീസ് അറിയിച്ചു. ഹരികൃഷ്ണനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

PREVIOUS

ചന്ദ്രോപരിതലത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഇസ്രോ

NEXT

തിരുവോണത്തെ വരവേറ്റ് ലോകമെമ്പാടുമുള്ള മലയാളികൾ
Related Post
September 1, 2023
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പീഡനം; യുവതി പിടിയിൽ
October 4, 2023
ഒരേ സ്ഥലത്ത് നിന്ന് പതിനൊന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച ഇതര സംസ്ഥാനത്തൊഴിലാളികളെ തന്ത്രപൂർവ്വം കുടുക്കി പോലീസ്
July 13, 2024
പെരിയാറിൽ നിന്ന് മണൽക്കടത്ത്; കൊച്ചിയിൽ 2 പേർ പിടിയിൽ
September 11, 2023
കളമശേരി ലോറി താവളത്തിലെ ആക്രമണം; 3 പേർ അറസ്റ്റിൽ
Comments are closed.
ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
September 5, 2026
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
September 5, 2026
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
September 1, 2026
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
August 31, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
News Vision
News Vision
വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8
News Vision
അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന്
News Vision
യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

Recent Posts

  • ഏത് സങ്കീർണ ശസ്ത്രക്രിയയിലും അതിസൂക്ഷ്മ കൃത്യത; ന്യൂറോ സർജറിയിലെ ഒ-ആം(O-Arm) വിസ്മയം
  • വിനോദയാത്രയ്ക്കിടെ ദുരന്തം; കയ്പമംഗലത്ത് കാർ അപകടത്തിൽ 8 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
  • അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട ഡിപിആർ സർക്കാരിന് സമർപ്പിച്ചു
  • യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ
  • പിണക്കം മറന്ന് ഒന്നിച്ചെത്തി ജോജു ജോർജും മുഹമ്മദ് ഷിയാസും
© Copyright 2025 - Newsvision. All Rights Reserved