തിരുവനന്തപുരം: കേരള കേഡർ ഐ പി എസ് ഓഫീസർ യതീഷ് ചന്ദ്രയുടെ കർണാടകയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയായി. ഇതോടെ യതീഷ് ചന്ദ്ര ഐ പി എസ് കേരള സർവീസിലേക്ക് മടങ്ങിയെത്തും. മടങ്ങിയെത്തുന്ന യതീഷ് ചന്ദ്രക്ക് കേരള സർക്കാർ പുതിയ നിയമനം നൽകി. ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി എസ് പിയായാണ് യതീഷ് ചന്ദ്രയെ നിയമിച്ചിരിക്കുന്നത്. കർണാടകയിൽ നിന്നും ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങിയ സാഹചര്യത്തിലാണ് യതീഷ് ചന്ദ്രയെ ഐ സി ടിയിൽ നിയമിച്ചതെന്ന് സർക്കാർ അറിയിച്ചു.
കേരളത്തിൽ സർവീസിൽ ഇരിക്കുന്നതിനിടെ നിരവധി വിവാദങ്ങളിൽ യതീഷ് ചന്ദ്ര ഉൾപ്പെട്ടിരുന്നു. കൊവിഡ് നിയന്ത്രിക്കാനുള്ള ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്ര ഏത്തമിടീച്ചത് വലിയ വിവാദമായിരുന്നു.