ചെർപ്പുളശേരി: സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ച യുവാവിനെ അറസ്റ്റു ചെയ്ത് ചെർപ്പുളശേരി പൊലീസ്. ചെർപ്പുളശേരി സ്വദേശി സുകേഷ് പി. മോഹനെതിരെയാണ് പൊലീസ് എഫ്ഐആർ ഫയൽ ചെയ്തിത്
വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗികചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഇയാളുടെ പ്രവർത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണെന്നും എഫ്ഐആറിൽ പറയുന്നു.
സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിൽ പൊലീസ് നിരീഷണം ശക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡയ വഴി വ്യാജ പ്രചാരണം നടത്തുന്നവർക്കെതീരെ കർശന നടപടി സ്വീകരിക്കുന്നതാണ്. ദുരന്തമുഖത്തെ പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ സന്നധത അറിയിച്ചുകൊണ്ടുള്ള പോസ്റ്റിന് താഴെ നിരവധി അശ്ലീല കമന്റുകളാണുണ്ടായിരുന്നത്. സോഷ്യൽ മീഡിയയിലൂടെ ഇവർക്കെതിരോ രൂക്ഷ വിമർശനമാണ് ഉയർന്നത്.