07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
733 views 0 sec 0 Comment

വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി; കേരളത്തെ പുകഴ്ത്തിയും രാഷ്ട്രീയം പറഞ്ഞും മോദി

admin - May 2, 2025

തിരുവനന്തപുരം: കേരളത്തിന്‍റെ സ്വപ്ന പദ്ധതി യാഥാർഥ്യമായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. സമുദ്രവ്യാപാരത്തിൽ കേരളത്തിന്‍റെ പങ്ക് മുൻപ് ഏറെ വലുതായിരുന്നു. അറിബിക്കടലിലൂടെ വ്യാപാരത്തിനായി മറ്റു രാജ്യങ്ങളിലേക്ക് ആളുകൾ പോയിരുന്നു. ഈ ചാനൽ വീണ്ടും ശക്തിപ്പെടുത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കേരളത്തിൽ ഒരു ഭാഗത്ത് വിശാലസാധ്യതയുള്ള സമുദ്രം മറു ഭാഗത്ത് പ്രകൃതി രമണീയമായ പ്രദേശങ്ങൾ ഇതിനിടയിലാണ് പുതുതലമുറ വികസനത്തിന്‍റെ മാതൃകയായി തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇതു വരെ 75 ശതമാനത്തിൽ അധികം ട്രാൻസ്ഷിപ്പ്മെന്‍റ് രാജ്യത്തിനു പുറത്തുള്ള തുറമുഖങ്ങളിലാണ് നടന്നിരുന്നത്. ഇതിലൂടെ രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമണ് ഉണ്ടായിരുന്നത്. ഇതിനു മാറ്റം വരുകയാണ്. ഇതിലൂടെ കേരളത്തിനും രാജ്യത്തിനും ജനങ്ങൾക്കും സാമ്പത്തിക സുസ്ഥിരത കെട്ടിപ്പടുക്കുന്നതിനു സഹായകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മലയാളത്തിലാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. അനന്തപദ്മനാഭന്‍റെ മണ്ണിലേക്ക് വീണ്ടും വരാനായതിൽ സന്തോഷം എന്ന് മോദി പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരോക്ഷമായി പരിഹസിച്ചു കൊണ്ട് രാഷ്ട്രീയം പറ‍യാനും മോദി മടിച്ചില്ലയെന്നതാണ് ശ്രദ്ധേയം. ആദിശങ്കരാചാര്യ ജയന്തി ദിനത്തിൽ അദ്ദേഹത്തിനു മുന്നിൽ ശിരസ് നമിക്കുന്നു.

ഇന്ത്യ സഖ്യത്തിലെ ശക്തരായ നേതാക്കളാണ് പിണറായി വിജയനും ശശി തരൂരും. ഗൗതം അദാനി ഗുജറാത്തിൽ പോലും ഇത്രയും വലിയ തുറമുഖം നിർമിച്ചിട്ടില്ല. ഈ ചടങ്ങ് ഇന്ത്യ സഖ്യത്തിലെ പലരുടേയും ഉറക്കം കെടുത്തുന്നതാണെന്നും മോദി പറഞ്ഞു. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി പൂർത്തിയായിരിക്കുന്നത്.

സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം നൽകണമെന്ന് അദാനിയെ ചൂണ്ടിപ്പറഞ്ഞത് ഒരു കമ്യൂണിസ്റ്റ് മന്ത്രിയാണെന്നും ഇതു മാറുന്ന ഭാരതത്തിന്‍റെ സൂചനയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അന്തരിച്ച പോപ് ഫ്രാൻസിസിനെയും അദ്ദേഹം അനുസ്മരിച്ചു. കേരളം ലോക സമുദ്ര വാണിജ്യത്തിൽ മുൻപന്തിയിൽ എത്തുകയും വലിയ തോതിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യട്ടെ. അതിനായി കേന്ദ്രവും കേരളത്തിനൊപ്പം പ്രവർത്തിക്കും.നമുക്ക് ഒരുമിച്ച് വികസിത കേരളം പടുത്തുയർത്താം. ജയ് കേരളം, ജയ് ഭാരതം എന്ന വാക്കുകളോടെയാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രി വി.എൻ.വാസവൻ, ശശി തരൂർ എംപി, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എന്നിവർ സന്നിഹിതരായിരുന്നു.

അങ്ങനെ നമ്മൾ ഇതും നേടി. ഇത് കേരളത്തിന്‍റെ ദീർഘകാലത്തെ സ്വപ്ന സാക്ഷാത്കാരത്തിന്‍റെ നിമിഷമാണ്. ഏറ്റവും അഭിമാനകരമായ നിമിഷം. രാജ്യത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട പോർട്ടായി മാറുന്നു എന്ന് അധ്യക്ഷ പ്രസംഗത്തിൽ പിണറായി വിജയൻ പറഞ്ഞു.

പോർട്ട് ഓപ്പറേഷൻ സെന്‍റർ സന്ദർശിച്ചതിനു ശേഷം 11 മണിയോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലെത്തിയത്. 8800 കോടി രൂപ ചെലവിട്ടാണ് തുറമുഖം നിർമിക്കുന്നത്.

 

PREVIOUS

15,000രൂപ കൈക്കൂലി: കൊച്ചി കോർപറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ

NEXT

വാക്‌സീനെടുത്തിട്ടും ഏഴ് വയസുകാരിക്ക് പേ വിഷബാധ
Related Post
October 8, 2023
സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ചു; പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ജീവനൊടുക്കി
March 12, 2025
ഗുരുവായൂരിൽ കുട്ടിയെ കാറിലിരുത്തി ദമ്പതികളുടെ ക്ഷേത്ര ദർശനം; കാറിനുള്ളിൽ കുടുങ്ങി 6വയസുകാരി
March 12, 2024
പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണ് മരിച്ചു
February 23, 2024
ആദിശങ്കരയിൽ ബ്രഹ്മ; 29 മാർച്ച് 1,2 തീയതികളിൽ
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved