അങ്കമാലി: രണ്ട് ദിവസങ്ങളിലായി നടക്കുന്ന അങ്കമാലി വിശ്വജ്യോതി പബ്ലിക് സ്‌കൂൾ വാർഷികാഘോഷം (ജ്യോതിസ് ഉത്സവ് ആൻഡ് ഇംപാസ്റ്റോ 2024) തുടങ്ങി. കൊച്ചി സേക്രഡ് ഹാർട്ട് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ബെന്നി നൽക്കര ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ., കോയമ്പത്തൂർ ഇൻകം ടാക്‌സ് അഡീഷണൽ കമ്മീഷണർ ബെൻ മാത്യു വർക്കി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സ്‌കൂൾ മാനേജർ ഫാ. അഗസ്റ്റിൻ മാമ്പിള്ളി അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ഫാ. ആഞ്ചലോ ചക്കനാട്ട്, ഫാ. ജോയി ചക്യേത്ത്, ഫാ.ജോസ് ആലുക്കൽ, ഫാ. അഗസ്റ്റിൻ തോട്ടക്കര, വാർഡ് കൗൺസിലർ എ.വി. രഘു, സ്‌കൂൾ പ്രൻസിപ്പൽ റീന രാജേഷ്, വൈസ് പ്രിൻസിപ്പൽ ഷാലി ജോസ്, കെ.ജി. വിഭാഗം പ്രധാനാധ്യാപിക സജിനി സൂസൻ ഫിലിപ്പ്, പി.ടി.എ. പ്രസിഡന്റ് മേജർ ഡോ. ജൂഡ് ജോൺ, കെ.ജി. വിഭാഗം പി.ടി.എ. പ്രസിഡന്റ് ഡോ. മരിയ ഡെന്നീസ് തുടങ്ങിയവർ പങ്കെടുത്തു. വിവിധ മേഖലയിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കൽ, സമ്മാനവിതരണം, വിവിധ കലാപരിപാടികൾ എന്നിവയുണ്ടായി. ശനിയാഴ്ച സൂപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും.
Comments are closed.