
വരാപ്പുഴ: ഭീഷണി പ്പെടുത്തി കവർച്ച നടത്തിയ കേസിലെ ഒന്നാം പ്രതി പിടിയിൽ . വരാപ്പുഴ മണ്ണം തുരുത്ത് വെളുത്തേപ്പിള്ളി മനു ബാബു (34) നെയാണ് വരാപ്പുഴ പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ സെപ്തംബറിലാണ് സംഭവം. വരാപ്പുഴ ചിറക്കകം ബാറിനു സമീപമുള്ള വളപ്പിൽ വച്ച് 4 പേരും ചേർന്ന് വടക്കേക്കര സ്വദേശിയായ മധ്യവയസ്ക്കനെ ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ, നവരത്ന മോതിരം, വാച്ച് എന്നിവ തട്ടിയെടുക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ എ.ടി.എം കാർഡ് കൈവശപ്പെടുത്തി പണമെടുക്കാനും ശ്രമിച്ചു. മനു ബാബുവിനെതിരെ വരാപ്പുഴ, തടിയിട്ട പറമ്പ്, ചേരാനല്ലൂർ, കളമശേരി സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഇൻസ്പെക്ടർ പ്രശാന്ത് ക്ലിന്റ്, എസ്.ഐ എ.സന്തോഷ്, സീനിയർ സി പി ഒ മാരായ ടിറ്റു. ജിതീഷ്, ഹരിഷ് എസ്.നായർ, ബിനോയി , എൽദോ പോൾ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.