ആലുവ: വന്ദേ ഭാരത് ട്രെയിനിലെ യാത്രക്കാരിലാരോ പുകവലിച്ചതിനെ തുടർന്ന് വന്ദേ ഭാരത് തന്നെ നിന്നു. ആലുവ ഭാഗത്തേക്കുള്ള ലൈനിൽ
കളമശേരി പിന്നിടുമ്പോഴാണ് ട്രെയിനിൻ്റെ സ്മോക് ഡിറ്റക്ടർ പ്രവർത്തിച്ച് ട്രെയിൻ തനിയെ നിന്നത്. തുടർന്ന് ട്രെയിൻ സാവധാനം ആലുവ സിറ്റേഷനിലെത്തിച്ച് റീസെറ്റ് ചെയ്തതിന് ശേഷമാണ് വീണ്ടും പുറപ്പെട്ടത്. 23 മിനുറ്റ് ട്രെയിൻ വൈകി.
തിരുവനന്തപുരത്ത് നിന്ന് കാസർകോഡിന് പോകുന്ന ട്രെയിനാണ് പണിമുടക്കിയത്. ട്രെയിനിൻ
പുക ഉയർന്നാൽ തിരിച്ചറിയുന്ന സംവിധാനം വന്ദേ ഭാരതിലുണ്ട്. പുകവലിച്ച യാത്രക്കാരനെ കണ്ടെത്താൻ കഴിഞ്ഞില്ല.റെയിൽവെ പോലീസ് അeന്വഷണം തുടങ്ങി