ദില്ലി:ആറാമത്തെ ബജറ്റിൽ നികുതി സ്ലാബുകളിൽ മാറ്റം വരുത്താതെ ധനമന്ത്രി നിർമ്മല സീതാരാമൻ. കഴിഞ്ഞ പത്ത് വർഷത്തിലെ നേട്ടങ്ങൾ എണ്ണി പറഞ്ഞ ധനമന്ത്രി ഇടക്കാല ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ നടത്തിയിട്ടില്ല. സമ്പൂർണ ബജറ്റ് അല്ലാത്തതിനാൽ തന്നെ ഇതൊരു പ്രകടന പത്രിക മാത്രമായാണ് കണക്കാക്കുന്നത്.ഏപ്രിൽ-മെയ് മാസങ്ങളിൽ സർക്കാർ പൊതുതെരഞ്ഞെടുപ്പിനെ ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നത്. വരുന്ന സർക്കാർ ജൂലൈയിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കും.
ഗ്രാമീണ മേഖലയിൽ വൈദ്യപതി, പാചകവാതകം, സൗജന റേഷൻ എന്നിവ ഉറപ്പാക്കി. വികസിത ഭാരതം ലക്ഷ്യമിട്ടുള്ള ക്ഷേമപദ്ധതികൾ നടപ്പിലാക്കി. അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടു. അഴിമതി കുറച്ചെന്നും വികസനത്തിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിയെന്നും ധനമന്ത്രി പറഞ്ഞു.
കൊവിഡ് ഉൾപ്പെടെ നിരവധി പ്രതിസന്ധികളെ അതിജീവിക്കാൻ കഴിഞ്ഞു. സർക്കാരിനെ ജനങ്ങൾ പ്രതീഷയോടെ ഉറ്റുനോക്കുന്നു. ജനങ്ങൾ ഭരണത്തുടർച്ച നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. മികച്ച ജനപിന്തുണയോടെ സർക്കാരിന്റെ വികസന പദ്ധതികൾ തുടരും. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റുമെന്ന് ധനമന്ത്രി പറഞ്ഞു.
വികസനം എല്ലാ വീടുകളിലും എത്തിച്ചു. സാമൂഹ്യനീതിയും മതേതരത്വവും ഉറപ്പാക്കിയെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു. ദരിദ്രരുടെ വളർച്ചയാണ് രാജ്യത്തിന്റെ വളർച്ച. 25 കോടി ദരിദ്രരെ കൈപിടിച്ചുയർത്തി. ജൻധൻ അക്കൗണ്ട് വഴി ജനങ്ങളിലേക്ക് പണം എത്തിയെന്നും ധനമന്ത്രി. രാജ്യത്തെ 11.8 കോടി കർഷകർക്ക് പിഎം കിസാൻ യോജന പദ്ധതിയിലൂടെ സഹായമെത്തിക്കാനായി. പിഎം മുദ്ര യോജനയിലൂടെ യുവാക്കൾക്ക് സ്റ്റാർട്ട് അപ്പ് ആരംഭിക്കാൻ സഹായം നൽകിയെന്ന് ധനമന്ത്രി വ്യക്തമാക്കി.
പിഎം മുദ്രാ യോജന വലിയ മാറ്റമുണ്ടാക്കി. വനികൾക്ക് മുദ്രാ യോജന വായ്പകൾ ലഭ്യമാക്കി. യുവാക്കളെ ശാക്തീകരിക്കാൻ പദ്ധതി ആവിഷ്‌കരിച്ചു. 1.4 കോടി യുവാക്കൾക്മക് പരിശീലനം ലഭിച്ചു. പിഎം ആവാസ് യോജന വഴി വനികൾക്ക് വീടുകൾ ലഭ്യമാക്കി. വനിതകൾക്ക് അർഹിക്കുന്ന പരിഗണന ലഭ്യമായി. ജോലി ചെയ്യുന്ന വനിതകളുടെ എണ്ണം പലമടങ്ങായെന്ന് ധനമന്ത്രി പറഞ്ഞു. ഏഷ്യൻ ഗെയിംസിലെ കുതിപ്പ് സർക്കാർ പദ്ധതികളുടെ ഫലമാണെന്ന് ധനമന്ത്രി.
നിക്ഷേപ സൗഹൃദരാജ്യമായി ഇന്ത്യമാറി. ആഗോളമൂലധനം ഇന്ത്യയിലേക്ക് ഒഴുകിയെന്നും ലോകം രാജ്യത്തെ ഉറ്റുനോക്കുന്നുവെന്നും ധനമന്ത്രി വിശദീകരിച്ചു.