
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട. തൃശൂരിലെത്തിയ വിവേക് എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ട്രെയിനിന്‍റെ ജനറൽ കംപാർട്മെന്‍റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നല്ല ഭാരമുള്ള ബാഗിലായിരുന്നു കഞ്ചാവുണ്ടായിരുന്നത്.
വിവരമറിഞ്ഞെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിനിനുള്ളിൽ കയറി പരിശോധിച്ചു. 197 കിലോയോളം ഭാരമാണ് കഞ്ചാവ് നിറച്ച ബാഗിനുണ്ടായിരുന്നത്.