തൃശൂർ: തൃശ്ശൂരിലെ പ്രോട്ടീൻ മാളിൽ ഡ്രഗ് കൺട്രോൾ ഡിപ്പാർട്ടുമെന്റും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ലൈസൻസില്ലാതെ വിൽപനയ്ക്കുവച്ച മരുന്നുകൾ പിടിച്ചു. ബിപി കൂട്ടുന്നതിന് ഉപയോഗിക്കുന്ന ടെർമിവ് എ എന്ന ഇൻജക്ഷനാണ് പിടിച്ചത്. 210 ആംപ്യൂളാണ് പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. ശാരീരിക ക്ഷമത വർധിപ്പിക്കാനെന്ന് പറഞ്ഞായിരുന്നു പ്രോട്ടീൻ കടയിലെ അനധികൃത വിൽപന. നേരത്തെ ഈ സ്ഥാപനത്തെ പാഴ്സൽ വഴി കഞ്ചാവ് കടത്തിയ കേസിൽ പിടിച്ചിരുന്നു. തുടർന്നാണ് ഇന്ന് നടത്തിയ പരിശോധനയിൽ അനധികൃത മരുന്നുകളും പിടിച്ചെടുത്തത്.
Comments are closed.