
തൃശൂർ: വിവാഹമണ്ഡപത്തിൽ നിന്ന് കന്നി വോട്ട് ചെയ്യാൻ നവവധു പോളിങ്ങ് ബൂത്തിലെത്തിയത് കൗതുകമായി. മുല്ലശേശരി പറമ്പന്തള്ളി ക്ഷേത്രത്തിന് സമീപം നടുവിൽ പുരക്കൽ രാജീവിന്റെ മകൾ തീർത്ഥയാണ് ഗുരുവായൂരമ്പലത്തിൽ താലി കെട്ടിയ ഉടൻ വരൻ രോഹിത്തിനൊപ്പം എത്തി വോട്ട് ചെയ്തത്.മുല്ലശേരി സർക്കാര്‍ ഹയർ സെക്കണ്ടറി സ്ക്കൂളിലെ 102-ാം ബൂത്തിലായിരുന്നു തീർത്ഥയുടെ കന്നി വോട്ട്. വിദേശത്ത് ജോലി ചെയ്യുന്ന പൊന്നാനി ആട്ടെ പറമ്പിൽ രവിയുടെ മകൻ രേഹിത്തുമായുള്ള തീർത്ഥയുടെ വിവാഹ നിശ്ചയം ആറ് മാസം മുമ്പായിരുന്നു. ഇതിന് ശേഷമാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്ന് നവവരൻ രോഹിത് പറഞ്ഞു.