07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
432 views 1 sec 0 Comment

തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്‌സവം; സുരക്ഷാക്രമീകരണങ്ങൾക്ക് 350 ഓളം പോലീസ് ഉദ്യോഗസ്ഥർ

admin - December 31, 2025

കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിൽ ശ്രീ പാർവ്വതിദേവിയുടെ നടതുറപ്പു മഹോത്സവത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾക്ക് 350 ഓളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും, പോലീസ് എയ്ഡ് പോസ്റ്റും ഉണ്ടാകും. മഫ്ടിയിലും പോലീസുണ്ടാകും. ലഹരി വിരുദ്ധ സ്‌ക്വാഡും പരിശോധന നടത്തും.

ജനുവരി 2 വൈകീട്ട് 4 മുതൽ 13 രാത്രി 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മാറമ്പിള്ളിയിൽ നിന്ന് ശ്രീമൂലം പാലം വഴിയും വാര്യാട്ടുപുരം പുതിയേടം എന്നിവിടങ്ങളിൽ നിന്ന് തിരുവിരാണിക്കുളം വഴി മാറമ്പിള്ളിയിലേക്കുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം പൂർണമായും നിയന്ത്രിച്ചിട്ടുണ്ട്. ബദൽ റൂട്ടുകളായ വല്ലം പാലം ചൊവ്വര പാലം എന്നിവ ഇതിനായി ഉപയോഗിക്കേണ്ടതാണ്. ശനി ഞായർ ഉൾപ്പെടെ തിരുവൈരാണികളം ജംഗ്ഷനിൽ ഗതാഗത തടസമുണ്ടായാൽ മാറമ്പിള്ളി ഭാഗത്ത് നിന്ന് ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ വാഹനങ്ങൾ അകവൂർമനപ്പടിയിൽ നിയന്ത്രിച്ചു ദേവസം പാർക്കിങ്ങിലേക്ക് തിരിച്ചുവിടും.

ഭാരവാഹനങ്ങൾ മാറമ്പിള്ളി ചൊവ്വര പാലങ്ങൾ വഴി വഴിയാണ് യാത്ര ചെയ്യേണ്ടത്. നട തുറപ്പ് ദിവസങ്ങളിൽ വൈകുന്നേരം 5. 15 മുതൽ 6 .15 വരെ വാര്യാട്ടുപുരം ജംഗ്ഷൻ തൃക്കണിക്കാവ് ജംഗ്ഷൻ ശ്രീഭൂതപുരം – എംഎൽഎ ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് വാഹനങ്ങൾ തിരുവൈരാണിക്കുളം ഭാഗത്തേക്ക് കടത്തിവിടുന്നതല്ല. 6. 15 മുതൽ 7വരെ മാറമ്പിള്ളി ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതിയടം ജംഗ്ഷനിൽ നിന്നും വെള്ളാരപ്പിളളി ഷാപ്പ് കവലയിൽ നിന്നും പുതിയേടം തിരുവൈരാണിക്കുളം റോഡ് വഴി കടത്തിവിടുന്നതാണ്.തിരുവാഭരണ ഘോഷയാത്ര നടക്കുന്ന ദിവസം റോഡിലേക്ക് ഇറങ്ങി ചേർന്നുള്ള ഒരുതരം കച്ചവടവും അനുവദിക്കുന്നതല്ല

ജില്ലാ പോലീസ്’ മേധാവി എം.ഹേമലതയുടെ നിർദ്ദേശാനുസരണം ആലുവ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന അവലോകന യോഗത്തിൽ പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി ജെ . ഉമേഷ് കുമാർ, ഇൻസ്‌പെക്ടർ അനിൽ കുമാർ ടി.മേപ്പിള്ളി, ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എ.മോഹൻകുമാർ, സെക്രട്ടറി എ.എൻ മോഹനൻ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

PREVIOUS

കാഞ്ഞൂർ തിരുനാൾ ജനുവരി 19,20; ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

NEXT

ലഹരി മാഫിയവുമായി ബന്ധം; കാലടിയിൽ പോലീസുകാരന് സസ്പെൻഷൻ
Related Post
March 25, 2024
രണ്ടര വയസുകാരിയുടെ ദുരൂഹ മരണം; പിതാവ് കസ്റ്റഡിയില്‍
July 5, 2024
കെഎസ്‌യു നേതാവിനെ ഇടിമുറിയില്‍ മര്‍ദിച്ച എസ്എഫ്ഐക്കാരെ പുറത്താക്കണം; കേരള വിസിക്ക് സതീശന്‍റെ കത്ത്
March 25, 2024
ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം
March 28, 2024
ട്രെയിനിൽ ഓടിക്കയറുന്നതിനിടെ വീണ് യുവാവ് മരിച്ചു
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved