
കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ മംഗല്യം പദ്ധതി പ്രകാരം 10 നിർധന യുവതികളുടെ വിവാഹം ശനിയാഴ്ച്ച ക്ഷേത്രത്തിൽ നടത്തും.
ക്ഷേത്രത്തിൽ പാർവതീദേവിയുടെ നടയിൽ രാവിലെ 8 മുതൽ 9.30 വരെയാണു വിവാഹച്ചടങ്ങുകൾ. മേൽശാന്തി നടുവം നാരായണൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. 10നു ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന വിവാഹ ആശംസാച്ചടങ്ങ് ജില്ലാ പൊലീസ് മേധാവി എം. ഹേമ ലത ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എംഎൽഎ മുഖ്യാതിഥിയാകും.
വധുവിനു സ്വർണാഭരണം, വിവാഹ വസ്ത്രം, മറ്റു ചെലവുകൾ, വരനു വിവാഹവസ്ത്രം എന്നിവ ഉൾപ്പെടെ ഒരു വിവാഹത്തിന് 3,75,000 രൂപയാണു ക്ഷേത്ര ട്രസ്റ്റ് ചെലവിടുന്നത്. ഫൊട്ടോ ഗ്രഫിയും വിവാഹ സദ്യയും ഇതിൽ ഉൾപ്പെടും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ലഭിച്ച അപേക്ഷ കളിൽനിന്നു വ്യക്തമായ മാനദ ണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത 10 പേരുടെ വിവാഹമാണു നടത്തുന്നത്. വധുവ രന്മാർക്കു ക്ഷേത്ര ട്രസ്റ്റ് വിവാഹ പൂർവ കൗൺസലിങ് നടത്തി.
ക്ഷേത്ര ട്രസ്റ്റിന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 2013ൽ ആരംഭിച്ച മംഗല്യം പദ്ധതി പ്രകാരം ഇതുവരെ 121 യുവതികളുടെ വിവാഹം നടത്തി. മംഗല്യനിധിയിൽ ലഭിക്കുന്ന സംഭാവനയും ക്ഷേത്ര ട്രസ്റ്റിന്റെ ഫണ്ടും ഉപയോഗിച്ചാണു മംഗല്യം പദ്ധതി നടപ്പാക്കുന്നത്