
കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ തിരുവൈരാണിക്കുളത്തപ്പൻ പുരസ്‌കാരം കഥകളി നടൻ കോട്ടയ്ക്കൽ ദേവദാസന് സമ്മാനിച്ചു. തിരുവാതിര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലാ രജിസ്ട്രാർ എം.ബി. ഗോപാലകൃഷ്ണൻ പുരസ്‌കാരദാനം നിർവഹിച്ചു. ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് അകവൂർ കുഞ്ഞനിയൻ നമ്പൂതിരിപ്പാട് അധ്യക്ഷനായി. വാർഡ് പ്രതിനിധി ഷിജിത സന്തോഷ്, ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ.എ. പ്രസൂൺ കുമാർ, വൈസ് പ്രസിഡന്റ് പി.യു. രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി പി. അശോക് കുമാർ, മാനേജർ എം.കെ. കലാകാരൻ, അകവൂർ സന്തോഷ്, എം. മുരളീധരൻ എന്നിവർ സംസാരിച്ചു. തുടർന്ന്, പി.എസ്.വി. നാട്യസംഘത്തിന്റെ കുചേലവൃത്തം, രാജസൂയം കഥകളി അരങ്ങേറി. ക്ഷേത്രത്തിൽ വിശേഷ ദിവസങ്ങളിൽ നാരായണീയം, ഭാഗവതം, ദേവീ മഹാത്മ്യം മുതലായവ പാരായണം ചെയ്യുന്ന അമ്മമാരെ ആദരിച്ചു.