തിരുവനന്തപുരം: മണ്ണന്തലയിൽ മൂന്നു വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛന്റേയും ക്രൂരത. കുട്ടിയുടെ ദേഹത്ത് തിളച്ച ചായ ഒഴിക്കുകയായിരുന്നു. വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊള്ളലേറ്റത്. ഗുരുതരമായി പരുക്കേറ്റ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയാണ്.
ജോലിക്ക് പോകേണ്ടതിനാൽ മാതാപിതാക്കൾ കുട്ടിയെ മുത്തശന്റേയും മുത്തശിയുടേയും അടുത്തേൽപ്പിക്കുകയായിരുന്നു. ഈ മാസം 24 നായിരുന്നു സംഭവം. കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും ഇവർ തയ്യാറായില്ല. തുടർന്ന് മാതാപിതാക്കളെത്തിയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അധികൃതർ ചൈൽഡ് ലൈനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛനെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല.