07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
281 views 2 sec 0 Comment

‘പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടാകും’; ഗീവര്‍ഗീസ് മാര്‍ കൂറിലോസിന് മറുപടിയുമായി മുഖ്യമന്ത്രി

admin - June 7, 2024

തിരുവനന്തപുരം: യാക്കോബായ സഭ നിരണം ഭദ്രാസന മുൻ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വജയൻ. പുരോഹിതന്‍മാര്‍ക്കിടയിലും ചില വിവരദോഷികള്‍ ഉണ്ടാകുമെന്നും ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നതാണ് ചിലര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യന്ത്രി പറഞ്ഞു.

”ഇന്ന് രാവിലെ മാധ്യമങ്ങളിൽ ഒരു പഴയ പുരോഹിതന്‍റെ വാക്കുകൾ കാണാനിടയായി. പ്രളയമാണ് ഈ സർക്കാരിനെ അധികാരത്തിലെത്തിച്ചത്. ഇനിയൊരു പ്രളയമുണ്ടാവുമെന്ന് ധരിക്കേണ്ട എന്നുമായിരുന്നു ആ പുരോഹിതന്‍റെ വാക്കുകൾ. പുരോഹിതന്‍മാരുടെ ഇടയിലും ചിലപ്പോള്‍ ചില വിവരദോഷികള്‍ ഉണ്ടാകും എന്നതാണ് ആ വാചകത്തിലൂടെ വ്യക്തമാകുന്നത്. ആരും ഇവിടെ ഒരു പ്രളയമുണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. അതിനെ ശരിയായ രീതിയില്‍ അതിജീവിക്കാന്‍ നാടാകെ ഒറ്റക്കെട്ടായി നിന്നു. അതാണ് കേരളം ലോകത്തിന് നല്‍കിയ പാഠം. പ്രളയകാലത്ത് സഹായിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രങ്ങള്‍ തീര്‍ത്തും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചത്. തളർന്നു പോവേണ്ട ഘട്ടത്തിൽ നമ്മുടെ നാടിന്‍റെ ഒരു പ്രത്യേകതയാണ് അതിനെയെല്ലാം അതിജീവിക്കാന്‍ സഹായിച്ചത്. വലിയ ദുരന്തമാണെങ്കിലും തലയില്‍ കൈവച്ച് കരഞ്ഞിരിക്കാനല്ല നാം തയ്യാറായത്. അതിനെ അതിജീവിക്കും എന്ന് കേരളം ഒറ്റക്കെട്ടായിപ്രഖ്യാപിക്കുകയായിരുന്നു. ആ അതിജീവനം ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും വലിയതോതില്‍ പ്രശംസിക്കപ്പെട്ടതുമാണ്” – മുഖ്യമന്ത്രി പറഞ്ഞു.

പിണറായി സര്‍ക്കാരിനെതിരെ കഴിഞ്ഞ ദിവസം ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വിമര്‍ശനം ഉന്നയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിന് കാരണം ഒന്നാം പിണറായി സര്‍ക്കാരിനെ അപേക്ഷിച്ച് രണ്ടാം സര്‍ക്കാരിന്‍റെ നിലവാര തകര്‍ച്ചയാണെന്ന് കൂറിലോസ് അഭിപ്രായപ്പെട്ടിരുന്നു. ഭൂരിപക്ഷം മന്ത്രിമാരുടെയും പ്രകടനം ദയനീയമാണെന്നും ധാര്‍ഷ്ട്യവും ധൂര്‍ത്തും ഇനിയും തുടര്‍ന്നാല്‍ ഇതിലും വലിയ തിരിച്ചടികള്‍ ആയിരിക്കും ഇടതുപക്ഷത്തെ കാത്തിരിക്കുകയെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

 

PREVIOUS

സിയാലിൽ നിന്ന് ‘ലൂക്ക’ പറന്നു; കൊച്ചി വിമാനത്താവളത്തിലൂടെ ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ട് പോകാം

NEXT

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച
Related Post
September 16, 2024
നിരവധി മോഷണ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിടച്ചു
January 7, 2024
രാസാലഹരിയും കഞ്ചാവുമായി യൂട്യൂബറായ യുവതി കാലടിയിൽ പിടിയിൽ
March 16, 2024
തിരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി, വോട്ടെണ്ണല്‍ ജൂണ്‍ നാലിന്‌
November 26, 2025
ക്ഷേത്രത്തിലെ പൂജകൾക്ക് 500 കൈക്കൂലി; ദേവവസ്വം ഉദ്യോഗസ്ഥൻ പിടിയിൽ
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved