
കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രട്രസ്റ്റിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിവരുന്ന മംഗല്യം -2025 വിവാഹത്തിന് നിർധനരായ യുവതികളുടെ രക്ഷിതാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷ ഫോറങ്ങൾ ഫെബ്രുവരി 10 തിങ്കളാഴ്ച മുതൽ ക്ഷേത്രട്രസ്റ്റ് ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങൾ ഫെബ്രുവരി 25 നുള്ളിൽ ക്ഷേത്രട്രസ്റ്റ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ക്ഷേത്രട്രസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക 0484-2600182, 2601182.