കാഞ്ഞൂർ: തിരുനാരായണപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടികയറി. തന്ത്രി മഠസി വാസുദേവൻ നമ്പൂതിരി കൊടിയേറ്റി. 8 വരേയാണ് ഉത്സവം. 5 നു രാത്രി 7ന് ഓട്ടൻതുള്ളൽ അരങ്ങേറും. വലിയ വിളക്ക് ദിവസമായ 7 നു രാവിലെ 9 നു ശീവേലി, പഞ്ചാരിമേളം, 10നു സർപ്പങ്ങൾക്കു നൂറും പാലും, രാത്രി 10നു വിളക്കിനെഴുന്നള്ളിപ്പ്, പള്ളിവേട്ട, പള്ളിക്കുറുപ്പ്, വലിയ കാണിക്ക, മേളം എന്നിവയുണ്ടാകും. സമാപന ദിവസമായ 8 നു രാവിലെ 6.30 ന് ആറാട്ടിനെഴുന്നള്ളിപ്പ്, ആറാട്ട്, മേളം, കൊടിക്കീഴിൽ പറ, കലശം, ആറാട്ട് സദ്യ എന്നിവയോടെ ഉത്സവം സമാപിക്കും.
Comments are closed.