ന്യൂഡൽഹി: സിവിൽ സർവീസ് കോച്ചിങ് സെന്‍ററിന്‍റെ ഹേസ്മെന്‍റിലെ ലൈബ്രറിയിൽ മാലിനജലം കയറി 3 വിദ്യാർഥികൾ മുങ്ങി മരിച്ച സംഭവത്തിൽ കേന്ദ്രത്തിനും ഡൽഹി സർക്കാരിനും നോട്ടീസയച്ച് സുപ്രീംകോടതി. കോച്ചിങ് സെന്‍ററിൽ എന്തെല്ലാം സൗകര്യങ്ങളാണ് ഒരുക്കിയിരുന്നതെന്ന് അറിയിക്കണമെന്ന് സുപ്രീംകോടതി നിർദേശം നൽകി.
കോച്ചിങ് സെന്‍ററുകളെ നിയന്ത്രിക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. കോച്ചിങ് സെന്‍ററുകളെ മരണ അറകളെന്ന് വിശേഷിപ്പിച്ച കോടതി ഇത്തരം സ്ഥാപനങ്ങൾ കുട്ടികളുടെ ജീവൻ വച്ച് കളിക്കുകയാണെന്നും വിമർശിച്ചു. നൂറോളം കോച്ചിങ് സെന്‍ററുകളാണ് ഡൽഹിയിൽ മാത്രമുള്ളത്. ഐ.എ.എസ്. പരീക്ഷയ്ക്കുള്ള പരിശീലനത്തിന് വിദ്യാർഥികളിൽനിന്ന് അമിത ഫീസ് ഈടാക്കുന്ന ഇവർ പക്ഷെ മതിയായ സുരക്ഷ ഒരുക്കുന്നില്ലെന്നും കോടതി പറഞ്ഞു.