07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Hot News
181 views 0 sec 0 Comment

ഡി.ലിറ്റ് നൽകാൻ പണമില്ലെന്ന് വി.സി; പരാമർശം വിവാദത്തിൽ

admin - February 10, 2026

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പണമില്ലാത്തതിനാലാണ് സിനിമാതാരം ശോഭന ഉൾപ്പെടെയുള്ളവർക്ക് ഡി.ലിറ്റ് ബിരുദം നൽകാൻ കഴിയാത്തതെന്ന വൈസ് ചാൻസിലർ ഡോ. ഗീതാ കുമാരിയുടെ വെളിപ്പെടുത്തൽ വിവാദമായി. ശോഭന, സംസ്‌കൃത പണ്ഡിതൻ എൻ.പി. ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞൻ ടി.എം. കൃഷ്ണ എന്നിവർക്കാണ് 2021-ൽ ഡി.ലിറ്റ് പ്രഖ്യാപിച്ചിട്ടും ഇതുവരെയും ബിരുദം നൽകാത്തത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് സർവകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള പരാമർശം വി.സി. നടത്തിയത്.

സർവകലാശാലയ്ക്ക് ഏകദേശം 13 കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്ന് അവർ പറഞ്ഞു. വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകാൻ പോലും പണമില്ലാത്ത അവസ്ഥയാണ്. ഡി.ലിറ്റ് ബിരുദദാന ചടങ്ങിനായി ഏകദേശം ആറുലക്ഷം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഈ തുക കണ്ടെത്താൻ നിലവിൽ സർവകലാശാലയ്ക്ക് സാധ്യമല്ലെന്നും അതിനാൽ ഡി.ലിറ്റ് നൽകുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ലെന്നും വി.സി. വ്യക്തമാക്കി. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ ബിരുദം നൽകുമെന്ന് അവർ കൂട്ടിച്ചേർത്തു.

അതേസമയം, വലിയ സാമ്പത്തിക ചെലവില്ലാതെ തന്നെ ഡി.ലിറ്റ് നൽകാനാകുമെന്നാണ് അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ അഭിപ്രായം. സർവകലാശാലയിൽ എസി ഹാൾ ഉൾപ്പെടെയുള്ള ഓഡിറ്റോറിയം സൗകര്യങ്ങൾ നിലവിലുണ്ടെന്നും അവിടെവച്ച് ലളിതമായ ചടങ്ങ് സംഘടിപ്പിക്കാമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. സർവകലാശാലയിൽ അനാവശ്യ ചെലവുകൾ നടക്കുന്നതായും, നിരവധി കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആരോപണമുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സർവകലാശാലയ്ക്ക് പണമില്ലെന്ന വി.സി.യുടെ പരാമർശം സർക്കാരിനും തലവേദനയായിട്ടുണ്ട്. പ്രഖ്യാപിച്ച് അഞ്ച് വർഷമായിട്ടും ഡി.ലിറ്റ് ബിരുദം നൽകാത്ത വാർത്ത ‘ന്യൂസ്‌വിഷൻ’  റിപ്പോർട്ട് ചെയ്തിരുന്നു.

PREVIOUS

വൈദ്യുതി ബില്‍ അടച്ചില്ല, ആലുവ സെന്‍ട്രൽ ജിഎസ്‍ടി ഓഫീസിലെ ഫ്യൂസ് ഊരി

NEXT

ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച 2 പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
Related Post
August 28, 2023
ചന്ദ്രോപരിതലത്തിന്റെ ആദ്യ ചിത്രങ്ങൾ പുറത്ത് വിട്ട് ഇസ്രോ
January 15, 2024
ഇടമലയാർ കനാലിൽ ഒഴുക്കിൽപെട്ട പെൺകുട്ടികൾക്ക് രക്ഷകനായി സെബാസ്റ്റ്യൻ
May 20, 2025
മൂന്ന് വയസുകാരിയുടെ കൊലപാതകം; അമ്മ സന്ധ്യയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി
February 11, 2025
ചൂട് ശക്തം; ഉച്ചക്ക് 12 മുതൽ വൈകിട്ട് 3 വരെ തൊഴിലാളികൾക്ക് വിശ്രമവേള 
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved