കാലടി: ശ്രീശങ്കരാ സ്കൂൾ ഓഫ് ഡാൻസിലെ 11 കലാകാരികൾക്ക് ഈ വർഷം ദൂരദർശൻ ഗ്രേഡ്ഷിപ്പ് ലഭിച്ചു. കൾച്ചറൽ അംബാസഡർമാരായ അമ്പിളി രജീഷ്, അനില ജോഷി, അഖില സലീം, അഡ്വ. അക്ഷര ആർ. നായർ (കുച്ചുപ്പുടി), നിരഞ്ജന മേനോൻ, രേഷ്മ പി. ബി., ഭാവന ഉണ്ണികൃഷ്ണൻ ( ഭരതനാട്യം) അദ്ധ്യാപികമാരായ അനുപമ അനിൽകുമാർ, ആർദ്ര പ്രസാദ് (ഭരതനാട്യം), ദേവപ്രിയ ജി. (മോഹിനിയാട്ടം) സീനിയർ നർത്തകി ഗൗരപ്രിയ എം. എസ്. (ഭരതനാട്യം) എന്നിവർക്കാണ് തിരുവനന്തപുരം ദൂരദർശന്റെ ബി ഗ്രേഡ് പദവി ലഭിച്ചത്. ഈ രംഗത്ത് ശ്രീശങ്കരാ സ്കൂൾ ഓഫ് ഡാൻസ് മികച്ച നേട്ടമാണ് കൈവരിച്ചത്. ബി ഗ്രേഡ് ലഭിച്ചതോടെ ദൂരദർശന്റെ നൃത്ത പരിപാടിയിൽ പങ്കെടുക്കാൻ ഇവർ അർഹത നേടി.



