
കാലടി: സത്യസന്ധതയ്ക്ക് മാതൃകയായി കാഞ്ഞൂര്‍ സ്വദേശി ടി.എസ് സോനു. കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയ്ക്ക് നല്‍കി. അങ്കമാലി കാലടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന മീനു ബസിലെ കണ്ടക്ടറാണ് സോനു. ജോലിക്കിടെ ബസില്‍ കിടന്ന് സ്വര്‍ണമാല സോനുവിന് ലഭിച്ചു. ഉടന്‍ കാലടി പോലീസ് സ്‌റ്റേഷനില്‍ മാല ഏല്‍പ്പിച്ചു. തുടര്‍ന്നാണ് മാല നഷ്ടപ്പെട്ടുവെന്ന പരാതിയുമായി നടുപ്പിള്ളിത്തോട് സ്വദേശിനി ഗിഫ്റ്റി കാലടി പോലീസ് സ്റ്റഷനില്‍ എത്തുന്നത്. അന്വേഷണത്തില്‍ സോനുവിന് ലഭിച്ച മാല ഗിഫ്റ്റിയുടെതാണെന്ന് മനസിലായി. ഉടന്‍ പോലീസുകാര്‍ സോനുവിനെ വിളിച്ച് വരുത്തി. പോലീസുകാരുടെ സാനിധ്യത്തില്‍ സോനു മാല ഗിഫ്റ്റിക്ക് കൈമാറി.