കാലടി: കാലടി സംസ്‌കൃത സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. ആകെയുള്ള ഏഴ് സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെയാണ് വിജയിച്ചത്. യൂണിയൻ ചെയർപേഴ്സണായി കാലടി മുഖ്യ കേന്ദ്രത്തിലെ അശ്വന്ത് പി.എം, വൈസ് ചെയർപേഴ്സണായി പന്മന പ്രാദേശിക കേന്ദ്രത്തിലെ അനാമിക എസ്, ജനറൽ സെക്രട്ടറിയായി പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ അശ്വിൻ കെ, ജോയിന്റ് സെക്രട്ടറിമാരായി കാലടി മുഖ്യ കേന്ദ്രത്തിലെ അദ്വൈത് ഇ, കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ അരുണിമ കെ.കെ, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരായി കാലടി മുഖ്യ കേന്ദ്രത്തിലെ കുസുമം കുറുവത്ത്, തിരൂർ പ്രാദേശിക കേന്ദ്രത്തിലെ ശ്രുതി സുരേഷ് എന്നിവരാണ് എതിരില്ലാതെ വിജയിച്ചത്.