തിരുവനന്തപുരം: തിരുവനന്തപുരത്ത് നിപ ആശങ്ക ഒഴിഞ്ഞു. മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ നിപ പരിശോധനാഫലം നെഗറ്റീവാണ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തുന്ന ആദ്യ നിപ പരിശോധനയായിരുന്നു ഇത്. പനി ബാധിച്ച വിദ്യാർത്ഥിയെ നിപ ആശങ്കകളുടെ പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു. നിപ വൈറസ് കോഴിക്കോട് വീണ്ടും സ്ഥിരീകരിച്ചതിന്റെ ആശങ്കയിലാണ് രണ്ട് ദിവസമായി കേരളം. ഇതുവരെ ആകെ അഞ്ച് പേർക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരിൽ 2 പേർ മരണമടഞ്ഞു. 3 […]
വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം:കുണ്ടറയില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഇളമ്പള്ളൂര്‍ വേലുത്തമ്പി നഗറില്‍ എന്‍. ജയകൃഷ്ണ പിള്ളയുടെയും രമാദേവിയുടെയും മകള്‍ 22കാരി സൂര്യയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോടെ വീടിന്റെ ടെറസിലാണ് സൂര്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സൂര്യയെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കറിക്കത്തി കൊണ്ട് സ്വയം കഴുത്ത് അറുക്കുകയായിരുന്നു എന്നാണ് നിഗമനം. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും സംഭവ സ്ഥലത്ത് നിന്ന് പൊലീസിന് ലഭിച്ചിരുന്നു. മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പും […]
കടമക്കുടിയിലെ കൂട്ടമരണത്തിന് പിന്നിൽ ഓൺലൈൻ വായ്പാക്കെണി
കൊച്ചി: കടമക്കുടിയില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാര്‍ ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ ഓണ്‍ലൈന്‍ വായ്പാക്കെണിയെന്ന് സൂചന. മരിച്ച യുവതി ഓണ്‍ലൈന്‍ വായ്പ ആപ്പില്‍നിന്ന് പണം വായ്പയെടുത്തിരുന്നതായും ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഓണ്‍ലൈന്‍ ആപ്പുകാര്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും ബന്ധുക്കള്‍ പറഞ്ഞു. നാലംഗകുടുംബത്തിന്റെ മരണത്തിന് പിന്നാലെയാണ് ഓണ്‍ലൈന്‍ വായ്പാക്കാരുടെ ഭീഷണിസന്ദേശങ്ങള്‍ ബന്ധുക്കള്‍ക്കും ലഭിച്ചത്. ഇതോടെ ബന്ധുക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. നിലവില്‍ ദമ്പതിമാര്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണുകള്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം രാവിലെയാണ് കടമക്കുടി […]
മലപ്പുറത്തും നിപ ജാഗ്രത നിർദേശം; ഒരാൾ നിരീക്ഷണത്തിൽ
മലപ്പുറം:മലപ്പുറം ജില്ലയിലും നിപ ജാഗ്രതാ നിർദേശം. മഞ്ചേരിയിൽ പനിയും അപസ്മാര ലക്ഷണവും ഉള്ള ഒരാൾ നിരീക്ഷണത്തിലാണ്. നിപ ബാധിച്ചവരുടെ സമ്പർക്ക പട്ടികയിൽ ഇല്ലാത്ത ആളാണ് നിരീക്ഷണത്തിലുള്ളത്. ഇയാളുടെ സ്രവം നിപ വൈറസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതിനിടെ, കോഴിക്കോട്ടെ നിപ രോഗികളുമായി സമ്പർക്കമുണ്ടായ രണ്ട് ആരോഗ്യപ്രവർത്തകർക്ക് പനി അടക്കമുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി. ഇവരുടെ സാമ്പിളുകൾ പരിശോധനയക്കയച്ചിട്ടുണ്ട്. അതേസമയം, രോഗികളുടെ സമ്പർക്ക പട്ടിക 168 ൽ നിന്നും 702 ആയി ഉയർത്തി. മുപ്പതാം തീയ്യതി മരിച്ചയാളുടെ […]
പെരുമ്പാവൂരില്‍ വെട്ടേറ്റ് ചികില്‍സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു
പെരുമ്പാവൂർ: പ്രണയം നിരസിച്ചതിന്‍റെ വിരോധത്തിൽ യുവാവിന്‍റെ വേട്ടേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പെരുമ്പാവൂർ രായമംഗലം സ്വദേശി അൽക്ക അന്ന ബിനുവാണ് ഇന്ന് ഉച്ചയോടെ മരിച്ചത്. പെൺകുട്ടിയ വെട്ടിപ്പരുക്കേൽപ്പിച്ച പ്രതി ബേസിൽ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ചിരുന്നു. കഴിഞ്ഞ എട്ട് ദിവസമായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അൽക്ക ബിനു ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. കഴുത്തിന് പുറകിൽ ആഴത്തിൽ മുറിവേറ്റ പെൺകുട്ടിയക്ക് മൂന്ന് ശസ്ത്രക്രിയകൾ പൂർത്തിയാക്കിയിരുന്നു ഇടക്ക് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും ഇന്ന് രാവിലെയോടെ മോശമാവുകയായിരുന്നു .സെപ്റ്റംബർ അഞ്ചിനാണ് ഇരിങ്ങോൽ സ്വദേശിയായ ബേസിൽ അൽക്കയെ വീട്ടിൽ കയറി വെട്ടുകയത്. സൗഹൃദം […]
ഗ്രോ വാസുവിനെ വെറുതെ വിട്ടു
കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്നുമാണ് കേസ്. കുന്ദമംഗലം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിനെ വെറുതെ വിട്ടത്. കേസിൽ വാദം പൂർത്തിയായിരുന്നു. കേസിൽ 7 സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ച വാസു, തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല. കഴിഞ്ഞ 45 ദിവസമായി കേസിൽ റിമാന്റിൽ കഴിയുകയായിരുന്നു […]
എംഡിഎംഎയുമായി യുവതിയടക്കം രണ്ട് പേർ പിടിയിൽ
കൊച്ചി: എംഡിഎംഎ കൈവശം വെച്ച യുവതിയടക്കം രണ്ട് പേരെ കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും കളമശ്ശേരി പൊലീസും ചേർന്ന് പിടികൂടി. വൈപ്പിൻ എളംങ്കുന്നപ്പുഴ വളപ്പ് പുളിക്കൽവീട്ടിൽ ഷാജി പി സി (51) തിരുവനന്തപുരം വെങ്ങാനൂർ മുട്ടയ്ക്കാട്, നക്കുളത്ത് വീട്ടിൽ രേഷ്മ കെ (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളി, ചമ്പോകടവ് റോഡ്, കാച്ചപ്പിള്ളി ലൈനിലുള്ള പുളിക്കലകത്ത് അപ്പാർട്ട്‌മെന്റിൽ മയക്കുമരുന്നു വിൽപ്പന നടത്തുന്നുണ്ടെന്ന്, കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ എസ്. ശശിധരൻ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ […]
പൊലീസുകാരന് വെട്ടേറ്റു; ഗുണ്ടകൾ പിടിയിൽ
തൃശൂർ: തൃശൂർ ചൊവ്വൂരിൽ പൊലീസുകാരനെ വെട്ടിയ മൂന്നു ഗുണ്ടകൾ പിടിയിൽ. കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ നന്തിക്കര ദേശീയപാതയിലാണ് ഇവരെ നാടകീയമായി പിടികൂടിയത്. ചൊവ്വൂർ സ്വദേശികളായ ജിനു, മെജോ , അനീഷ് എന്നിവരാണ് പിടിയിലായത്. ജിനു കൊലക്കേസ് പ്രതിയാണ്. മദ്യലഹരിയിൽ നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടകളെ പിടിക്കുമ്പോഴാണ് പൊലീസിനെ ആക്രമിച്ചത് ചേർപ്പ് സ്റ്റേഷനിലെ പൊലീസുകാരൻ സുനിൽ കുമാറിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു ആക്രമണം. ചൊവ്വൂർ ക്ഷേത്രത്തിന് സമീപം ജിനോയുടെ ബന്ധു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ […]
മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു
കൊച്ചി: മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബിജെപിയുടെ മുൻ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദൻ. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ അടക്കം അലട്ടിയതിനെ തുടർന്ന് തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീടാണ് കൊച്ചിയിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ 8.10 നായിരുന്നു അന്ത്യം. ആർഎസ്എസിന്റെ കൊച്ചിയിലെ കാര്യാലയത്തിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം പിന്നീട് കണ്ണൂരിലേക്ക് […]
എംഡിഎംഎ കച്ചവടം; മൂന്നു യുവാക്കള്‍ പിടിയില്‍
കല്‍പ്പറ്റ: വില്‍പ്പനക്കായി കൊണ്ടുവന്ന മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി. വെള്ളമുണ്ട സ്വദേശികളായ വരാമ്പറ്റ മൂരികണ്ടിയില്‍ മുഹമ്മദ് ഇജാസ് (26), വരാമ്പറ്റ ആലമ്പടിക്കല്‍ കെ. സാബിത്ത് (24), നാരോക്കടവ് കൊട്ടാരക്കുന്ന് തകടിക്കല്‍ വീട്ടില്‍ ടി.ജി. അമല്‍ജിത്ത് (28) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 37.63 ഗ്രാം എംഡിഎംഎയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തൊണ്ടര്‍നാട് പൊലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോറോം ടൗണില്‍ നടത്തിയ പരിശോധനക്കിടെയാണ് പ്രതികളെ പിടികൂടിയത്. […]
രണ്ട് മാസം പ്രായമുള്ള കുഞ്ഞ് വയലിൽ കൊല്ലപ്പെട്ട നിലയിൽ
കാസർകോട്:കാസർകോട് ഉപ്പള പച്ചിലംപാറയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സുമംഗലി – സത്യനാരായണ ദമ്പതികളുടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞാണ് കൊല്ലപ്പെട്ടത്. വയലിലെ ചെളിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് 2.30 മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. കുട്ടിയുടെ മാതാപിതാക്കളായ സുമംഗലയും സത്യനാരായണനും തമ്മില്‍ കുടുംബപ്രശ്‌നമുള്ളതായി പ്രദേശവാസികള്‍ പറയുന്നു. അമ്മയെയും കുഞ്ഞിനേയും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടെ യുവതിയെ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ കുഞ്ഞിനെ ചെളിയിൽ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി. മൃതദേഹം […]
ആലുവ പീഡനം; ക്രിസ്റ്റിൻ രാജിന്റെ സുഹൃത്തുക്കൾ പിടിയിൽ
ആലുവ: മോഷ്ടിച്ച മൊബൈൽ ഫോണുകൾ വാങ്ങി വിൽക്കുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മുസ്തക്കിൻ മൊല്ല (31), നോയിഡ സ്വദേശി ബിലാൽ ബിശ്വാസ് (41) മുർഷിദാബാദ് സ്വദേശി ലാൽ മുഹമ്മദ് മണ്ഡൽ (36) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ എടയപ്പുറത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ക്രിസ്റ്റിൻ രാജിന്റെ സുഹൃത്തുക്കളാണിവർ. ഇയാൾ മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ ഇവർക്കാണ് കൈമാറുന്നത്. തുടർന്ന് ഇവർ തൊഴിലാളികൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്. മുസ്തക്കിൻ […]
സ്വകാര്യ ഫോണിൽ അശ്ലീല വിഡിയോ കാണുന്നത് നിയമപരമായി തെറ്റെന്ന് പറയാനാകില്ല; ഹൈക്കോടതി
സ്വകാര്യ ഫോണിൽ അശ്ലീല വിഡിയോ കാണുന്നത് നിയമപരമായി തെറ്റെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി. പൊതു സ്ഥലത്ത് മൊബൈൽ ഫോണിൽ അശ്ലീല വിഡിയോ കണ്ടതിന് യുവാവിനെതിരെ ആലുവ പൊലീസ് എടുത്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ പരാമർശം. അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റം. ഡിജിറ്റൽ യുഗത്തിൽ ഇത്തരം വിഡിയോകൾ ലഭിക്കാൻ പ്രയാസമില്ല. കുട്ടികൾ മുതൽ പ്രായമായവർക്ക് വരെ ഒരു വിരൽതുമ്പിൽ ഇത്തരം വിഡിയോകൾ ലഭ്യമാകും. എന്നാൽ ചെറിയ കുട്ടികൾ ഇത്തരം വിഡിയോകൾ നിരന്തരം കാണുകയും, ഇതിന് അടിമപ്പെടുകയും ചെയ്യുന്നത് […]
കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു; കോഴിക്കോട്ട് അതീവ ജാഗ്രത
കോഴിക്കോട് : കേരളത്തിൽ വീണ്ടും നിപ്പ സ്ഥിരീകരിച്ചു. ഇന്നലെ കോഴിക്കോട് ആയഞ്ചേരിയിൽ മരിച്ച രോഗിയുടെ പരിശോധന ഫലം പോസിറ്റീവാണെന്ന് പൂനയിലെ വൈറോളജി ലാബിൽ സ്ഥിരീകരിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള നാല് പേരുടെ പരിശോധനാ ഫലം ഇനിയും ലഭിക്കേണ്ടതുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. സ്ഥിതി വിലയിരുത്താൻ കേന്ദ്രസംഘത്തെ സംസ്ഥാനത്തേക്ക് അയക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രിയും സ്ഥിരീകരിച്ചു. മരിച്ചയാളുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 2018 ൽ 17 പേരുടെ ജീവനെടുത്ത നിപ്പ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച പഞ്ചായത്തിന് […]
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് കെ ബാബുവിന് തിരിച്ചടി. മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് പിടിച്ചെന്ന് ആരോപിച്ച് എം സ്വരാജ് നൽകിയ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്തില്ല. തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പിൽ 992 വോട്ടുകൾക്കാണ് കെ ബാബു വിജയിച്ചത് കേസ് ഹൈക്കോടതിയിൽ തുടരാമെന്ന് സുപ്രിംകോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് കേസ് തുടരാൻ അനുവദിച്ച ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ. ബാബുവാണ് സുപ്രിംകോടതിയെ സമീപിച്ചത്. ബാബുവിനെ ഹർജി തള്ളിയ കോടതി കേസ് തുടരാൻ അനുമതി […]
ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തി
കൊച്ചി: കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയിൽ കണ്ടെത്തി. കടമക്കുടി മാടശ്ശേരി നിജോ(39) ഭാര്യ ശില്‍പ(29) മക്കളായ ഏയ്ബല്‍(ഏഴ്) ആരോണ്‍(അഞ്ച്) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് കൂട്ടആത്മഹത്യയ്ക്ക് കാരണമായതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. നിര്‍മാണത്തൊഴിലാളിയും ആര്‍ട്ടിസ്റ്റുമാണ് നിജോ. കടമക്കുടിയിലെ വീടിന്റെ മുകള്‍നിലയിലാണ് നിജോയും ഭാര്യയും രണ്ടുമക്കളും താമസിക്കുന്നത്. വീടിന്റെ താഴത്തെനിലയില്‍ നിജോയുടെ അമ്മയും സഹോദരനും ഇവരുടെ കുടുംബവും താമസിക്കുന്നു. ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാനായി സഹപ്രവര്‍ത്തകന്‍ നിജോയെ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. നിജോയുടെ […]
ലാവലിൻ കേസ് വീണ്ടും മാറ്റി
ദില്ലി: എസ്.എന്‍.സി. ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിബിഐ ആവശ്യപ്രകാരമാണ് കേസ് മാറ്റിവെച്ചത്. മറ്റൊരു കേസില്‍ തിരക്കിലാണെന്ന് സിബിഐ അറിയിച്ചു.കേസ് മാറ്റുന്നതിനെ ആരും എതിര്‍ത്തില്ല 2017-ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് […]
നിപ; ഹൈ റിസ്ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തും; വീണാ ജോർജ്ജ്
കോഴിക്കോട്: രോഗികളുമായി ഹൈ റിസ്ക് കോണ്ടാക്റ്റിലുള്ളവരെ കണ്ടെത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. നിപയെന്ന് സംശയമുള്ള ആളുകൾ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈ റിസ്ക് മേഖലയിലുള്ളവരെ കണ്ടെത്തണം. നേരത്തെ ഇതുപോലെയുള്ള മരണങ്ങൾ ഉണ്ടായോന്ന് അന്വേഷിക്കാനും നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. നിപ സംശയത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് ഉന്നതതല യോഗത്തിൽ പങ്കെടുക്കാനെത്തിയതാണ് മന്ത്രി. രണ്ട് അസ്വാഭാവിക മരണങ്ങൾ ഉണ്ടായി. ഇന്നലെയാണ് സർക്കാർ ഇക്കാര്യം അറിഞ്ഞത്. നിപ സ്ഥിരീകരിക്കാനുന്നത് പുനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടാണ്. വൈകുന്നേരത്തോടെ പരിശോധനാഫലം വരുമെന്നും […]
എന്താണ് നിപ ? ലക്ഷണങ്ങൾ
കോഴിക്കോട് നിപ ബാധയെന്ന് സംശയം ഉയരുന്ന പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍എന്‍എ വൈറസ് ആണ്. രോഗലക്ഷണങ്ങള്‍ […]
വീണ്ടും നിപ ഭീതി; 2 അസ്വഭാവിക മരണങ്ങൾ
കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം നിപ ഭീതി ഉയർന്നതോടെ പരിശോധന ഫലത്തിനായി കാത്ത് കേരളം. പ്രധാനമായും രണ്ടാമത് മരിച്ചയാളുടെയും ഇപ്പോൾ ഗുരുതര നിലയിലുള്ള വയസുകാരനായ ഒരു ആൺകുട്ടിയുടെയും പരിശോധന ഫലത്തിനായാണ് കാത്തിരിക്കുന്നത്. ഇവ രണ്ടും ലഭിച്ചാൽ മാത്രമേ നിപ വീണ്ടും എത്തിയതായി സ്ഥിരീകരിക്കാനാവൂ. സമാനമായ ലക്ഷണങ്ങളോടെ രണ്ട് പേർ മരിച്ചതോടെയാണ് നിപയാണെന്ന് സംശയം ഉടലെടുത്തത്. പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും, ഇയാൾ ചികിത്സയിലിരിക്കെ അച്ഛനുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരണത്തിന് കീഴടങ്ങിയത്. […]



