അടുത്തിടെ, വലിപ്പം കൊണ്ടും അക്രമാസക്തമായ സ്വഭാവം കൊണ്ടും വാർത്തകളിൽ ഇടം നേടിയ നായയാണ് പിറ്റ് ബുൾ. ഇവയ്ക്ക് സ്വതവേ വലിപ്പം കൂടുതലാണെങ്കിലും അവയിൽ തന്നെ ഏറ്റവും വലുപ്പം കൂടിയ നായയ്ക്ക് ആറടി ഉയരവും 80 കിലോ ഭാരവും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അമേരിക്കയിൽ നായ്ക്കളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന മർലോൺ ഗ്രീനൻ എന്ന വ്യക്തിയാണ് ലോകത്തിലെ ഏറ്റവും വലിയ പിറ്റ്ബുൾ തന്‍റെ പക്കലുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ‘ഹൾക്ക്’ എന്നാണ് ഈ പിറ്റ്ബുള്ളിന്‍റെ പേര്. അതിന്‍റെ ഭാരം ഏകദേശം 80 കിലോഗ്രാം ആണെന്നും പിൻകാലുകളിൽ നിൽക്കുമ്പോൾ അതിന്‍റെ ഉയരം ആറടിയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തന്‍റെ പിറ്റ് ബുളിനെ കണ്ട് പലരും ഭയക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
വിപണിയിൽ രണ്ട് കോടിയോളം രൂപയാണ് തന്‍റെ പിറ്റ് ബുളിന്‍റെ ഇപ്പോഴത്തെ വിലയെന്നും അദ്ദേഹം പറയുന്നു രണ്ടു കുട്ടികളുടെ അമ്മയാണ് മർലോണിന്‍റെ ഹൾക്ക്. ഏറെ ആക്രമകാരികൾ ആയതുകൊണ്ട് തന്നെ ലോകത്തിന്‍റെ പല ഭാഗങ്ങളിലും പിറ്റ് ബുൾസിനെ നിരോധിച്ചിട്ടുണ്ട്. യുകെയിൽ ഈ നായകളെ വളർത്തുന്നത് നിയമ വിരുദ്ധമാണ്. എന്നാൽ, പലയിടങ്ങളിലേക്കും ഇപ്പോഴും അനധികൃതമായി പിറ്റ് ബുൾസിനെ കയറ്റി അയക്കുന്നുണ്ടെന്നാണ് മർലോൺ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.