07

Mar

Live

News Vision
Contact Us

 

9656250513

newsvisiontv@gmail.com

  • HOME
  • Latest News
  • Keralam
  • National
  • Sports
  • Crime
  • Ernakulam
  • Video
  • LIVE
  • Privacy Policy
☰
News Vision

Follow Us

VIDEOS

News Vision
ബിന്ദു തനി തങ്കം…! സത്യസന്ധതയുടെ പത്തരമാറ്റ് തിളക്കത്തിനാണ് കാലടി പോലീസ് സ്‌റ്റേഷൻ സാക്ഷിയായത്
News Vision
ആടിനെ രക്ഷിക്കാൻ ഇറങ്ങിയ ആളും സഹായിയും കിണറിൽ അകപ്പെട്ടു; ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി
News Vision
ക്രിസ്മസ്-പുതുവത്സര ബംബർ; ഒരു കോടി രുപ തമിഴ്‌നാട് സ്വദേശി ഇമ്പദുരൈയ്ക്ക്
Home > Crime
359 views 1 sec 0 Comment

റോളർ സ്കേറ്റിംഗിനായി ഗായത്രി ഇറ്റലിയിലേയ്ക്ക്; ഇന്ത്യൻ ടീമിൽ ഇടം നേടി ഗായത്രി ലീമോൻ

admin - June 1, 2024

പെരുമ്പാവൂർ: നൂറോളം രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളിൽ നിന്നും റോളർ സ്കേറ്റിംഗിലെ വിവിധയിനങ്ങളിലെ ലോകചാമ്പ്യന്മാരെ കണ്ടെത്തുന്നതിനായി  സെപ്റ്റംബറിൽ ഇറ്റലിയിൽ നടക്കുന്ന ‘വേൾഡ് സ്കേറ്റ് ഗെയിംസ് ഇറ്റാലിയ-2024’ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യാൻ തയ്യാറെടുക്കുകയാണ് പെരുമ്പാവൂർ ഇരിങ്ങോളിലെ ഗായത്രി ലീമോൻ എന്ന പതിനേഴുകാരി. സ്കേറ്റ് ബോർഡിംഗ്, റോളർ ഫ്രീസ്റ്റൈൽ, സ്കൂട്ടറിംഗ്, സ്പീഡ്സ്കേറ്റിംഗ്, സ്കേറ്റ് ക്രോസ്സ്, ഡൗൺ ഹിൽ, സ്‌ലാലോം, റിങ്ക് ഹോക്കി, ഇൻലൈൻ ഹോക്കി, റോളർ ഡെർബി, ആർട്ടിസ്റ്റിക്ക് സ്കേറ്റിംഗ്‌ എന്നിവയിൽ നിന്നും ഡൗൺഹിൽ എന്ന അതിവേഗതയുള്ള സാഹസിക ഇനമാണ് ഗായത്രി തിരഞ്ഞെടുത്ത് പരിശീലിയ്ക്കുന്നത്.

ചെങ്കുത്തായ മലനിരകളിൽ അതീവശ്രദ്ധയാവശ്യമായതും അപകടസാധ്യതയുള്ളതുമായ ഒന്നാണ് ഡൗൺഹിൽ. റോളർ സ്കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് കീഴിൽ പ്രവർത്തിയ്ക്കുന്ന കേരള സ്പോർട്സ് കൗൺസിൽ അംഗീകാരമുള്ള കേരള റോളർ സ്‌കേറ്റിംഗ് അസോസിയേഷന്റെ പരിശീലനങ്ങളിലൂടെ വളർന്നുവന്ന താരമാണ് ഗായത്രി. ഇന്ത്യൻ ടീമിൽ ഇടം നേടാനായത് സംസ്ഥാന ചരിത്രത്തിൽ തന്നെ ഇതാദ്യമാണെന്ന് പരിശീലകനും അന്തർദ്ദേശീയ സ്‌കേറ്റിംഗ് താരവുമായ തൊടുപുഴ ഇടവെട്ടി സ്വദേശി കെ.എസ്. സിയാദ് പറഞ്ഞു.

പെരുമ്പാവൂർ വട്ടയ്ക്കാട്ടുപടിയിലെ വി.എം.ജെ. ഓഡിറ്റോറിയത്തിൽ പ്രവർത്തിയ്ക്കുന്ന സിയാദിന്റെ പരിശീലനകേന്ദ്രമായ റോൾ ഫോഴ്സ് വൺ റോളർ സ്പോർട്സ് ക്ലബ്ബിൽ പത്തു വർഷത്തോളമായി പരിശീലനം നടത്തിവരികയാണ് ഗായത്രി. ലോകശ്രദ്ധ നേടുന്ന ഒരു മത്സര ഇനത്തിലേയ്ക്ക് തന്റെ ശിഷ്യയെ എത്തിയ്ക്കാനായതിന്റെ അഭിമാനത്തിലാണ് സിയാദ്. കേരളത്തിന്റെ ഭൂപ്രകൃതിയിൽ പല തലങ്ങളിലുള്ള സ്‌കേറ്റിംഗ് പരിശീലനത്തിനുള്ള സൗകര്യം കുറവാണെന്നും മികച്ച പരിശീലനത്തിനായുള്ള ഒരു ടെറൈൻ കണ്ടെത്തി രായമംഗലം പണിയ്ക്കരമ്പലത്ത് ഒന്നരയേക്കറിൽ ആധുനിക സൗകര്യങ്ങളോടെ ഇന്റർനാഷണൽ സ്റ്റാൻഡേർഡിലുള്ള ഒരു സ്കേറ്റിംഗ് ട്രാക്കും അനുബന്ധമായി 260 മീറ്ററോളം വരുന്ന സർക്യൂട്ട് റോഡും ആസൂത്രണം ചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ പ്രായത്തിലുള്ള നൂറോളം പേർ ഇപ്പോൾ പരിശീലനത്തിലുണ്ട്. സിയാദിനു കീഴിൽ പരിശീലിച്ചുകൊണ്ടു തന്നെയാണ് കേരളത്തെ പ്രതിനിധാനം ചെയ്ത് അഞ്ചുവർഷമായി ഗായത്രി ദേശീയമത്സരങ്ങളിൽ സജീവമായി നിൽക്കുന്നത്. ഇതിൽ രണ്ടു വർഷം നാഷണൽ ചാമ്പ്യനായി. എട്ടു വർഷത്തോളമായി സംസ്ഥാന, ജില്ലാ ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുത്ത് നിരവധി മെഡലുകളും കരസ്ഥമാക്കിയിട്ടുണ്ട്. കോലഞ്ചേരി കടയിരുപ്പ് സെന്റ് പീറ്റേഴ്സ് സീനിയർ സെക്കന്ററി സ്‌കൂളിൽ പ്ലസ് ടുവിനു പഠിയ്ക്കുന്ന ഈ മിടുക്കിയ്ക്ക് അധ്യാപകരുടെ പ്രോത്സാഹനം വേണ്ടുവോളമുണ്ട്.

പെരുമ്പാവൂരിൽ ടാക്സ് കൺസൽട്ടന്റുമാരായ ഇരിങ്ങോൾ തറേപ്പറമ്പിൽ ലിമോൻ അശോകന്റെയും ജെയ്നി അശോകന്റെയും മകളാണ് ഗായത്രി. സഹോദരൻ വൈഷ്ണവ് സെന്റ് പീറ്റേഴ് സ്‌കൂളിൽ പത്താം ക്ലാസ്സിൽ പഠിക്കുന്നു. സംസ്ഥാന സ്കേറ്റിംഗ് ചാമ്പ്യനുമാണ്.

PREVIOUS

അവയവക്കടത്ത്, മുഖ്യ സൂത്രധാരൻ പിടിയിൽ

NEXT

വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരിക്കെ കാറിൽ പുക; മുൻവശവും എഞ്ചിനും കത്തിനശിച്ചു
Related Post
August 27, 2023
അമേരിക്കയില്‍ വെടിവെപ്പ്; നാലു പേര്‍ കൊല്ലപ്പെട്ടു
October 23, 2023
കെഎസ്ആർടിസി ബസ്സിൽ യുവതിക്കുനേരെ യുവാവിന്റെ നഗ്നത പ്രദർശനം
September 27, 2023
12 ലിറ്റർ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു
May 25, 2024
കാലടി സനൽ കൊലക്കേസിലെ പ്രതി കേസ് നടത്താൻ പണത്തിന് കഞ്ചാവ് വിൽപ്പന; നൂറു കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയിൽ
Comments are closed.
ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
March 6, 2026
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
March 5, 2026
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
March 3, 2026
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
March 3, 2026

ERNAKULAM NEWS

News Vision
വിമാനയാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം: 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു
News Vision
ചെങ്ങമനാട്, കാഞ്ഞൂർ പഞ്ചായത്തുകളിൽ പുതിയ പാലങ്ങൾ; നിർമാണം സിയാൽ
News Vision
കാലടി പോലീസ് സ്റ്റേഷനിലെ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
News Vision
തോട്ടിൽ വീണ് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം

HOT NEWS

ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
News Vision
News Vision
സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം
News Vision
അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച്
News Vision
മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക്

Recent Posts

  • ജസ്‍ലിയയുടെ മരണം; പ്രതി പിടിയിൽ
  • സംസ്കൃത സർവ്വകലാശാല വിസി ഗീതാകുമാരിയെ മാറ്റി: പകരം ചുമതല സിസ്സാ തോമസിന്
  • അങ്കമാലിയിൽ 19 കാരി ജാസ്ലിയയുടെ മരണം; ഇടിച്ച് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി
  • മരണത്തിലും മങ്ങാത്ത പുഞ്ചിരിയായി ജാസ്ലിയ; നാല് പേർക്ക് പുതുജീവനേകി പത്തൊമ്പതുകാരിയുടെ മടക്കം
  • ജെ.ആർ രാജേഷിന് 6th ഡാൻ ബ്ലാക്ക് ബെൽറ്റ് പദവി; പദവി കരസ്ഥമാക്കുന്ന ഏക മലയാളി
© Copyright 2025 - Newsvision. All Rights Reserved